Foto

ഭാരതീയനായ ആദ്യത്തെ ഈശോ സഭാ രക്തസാക്ഷി ഫാദർ ജെയിംസ് കോട്ടായിൽ S.J യുടെ 58-ാം വാർഷിക അനുസ്മരണം

ഭാരതീയനായ ആദ്യത്തെ ഈശോ സഭാ രക്തസാക്ഷി ഫാദർ ജെയിംസ് കോട്ടായിൽ S.J യുടെ 58-ാം വാർഷികത്വത്തിൻ്റെ തലേ ദിവസമായ ജൂലൈ 15 ചൊവ്വാഴ്ച അച്ചനെ സംസ്കരിച്ച ഇടവകയായ റാഞ്ചിയിലെ മാണ്ടർ ദൈവാലയത്തിൽ ഫാദർ ബിപിൻ കുണ്ടു ൽനയും അസിസ്റ്റൻ്റ് വികാർ ഫാദർ ജോണീ ഷ് ഗാരിയും നേതൃത്വം നല്കുകയും മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ അച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്നിടത്ത് ഛായചിത്രം കൊത്തിയ ഫലകം ആശീർവദിക്കുകയും ചെയ്യ്തു. വിശുദ്ധ കുർബാനക്ക് ഫാദർ 58-ാം രക്തസാക്ഷിത്വ അനുസ്മരണം അച്ചൻ രക്തസാക്ഷിത്വം വരിച്ച ഇടവകയായ റാഞ്ചിയിലെ നവാഠാടിൽ ജൂലൈ 16 രാവിലെ 5.30ക്ക് നടന്നു. വിശുദ്ധ കുർബാനക്ക് നവാഠാട് ഇടവകവികാരി ഫാദർ സുനിൽ ടോപ്പനോയും റാഞ്ചിയിലെ ഹസാരിബാഗ് രൂപതയുടെ സോഷ്യൽ സർവ്വീസ് ഡയറക്ടർ ഫാദർ ടോമി അഞ്ചു പങ്കിലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയും അച്ചൻ രക്തസാക്ഷി മകുടംചൂടിയ പള്ളിമുറിയുടെ മുമ്പിലുള്ള(ഇപ്പോൾ സെൻറ് ആൻസ് കോൺവൻ്റ്) 1967 ജൂലൈ 30 ഞായറാഴ്ച സ്ഥാപിച്ച മെമ്മോറിയൽ സ്ലാബിന് മുമ്പിൽ അച്ചൻ്റെ ഛായചിത്രം കൊത്തിയ ഫലകം ആശീർവദിക്കുകയും ചെയ്യതു. ജെയിംസച്ചച്ചൻ്റെ മാതൃ ഇടവകയായ പാലാ രൂപതയിലെ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് തുരുത്തിപള്ളിയിൽ ജൂലൈ 16-ന് രാവിലെ 6.30 യ്ക്ക് നടന്ന വിശുദ്ധ കുർബാനക്കും ഒപ്പീസിനുംഇടവക വികാരി ഫാദർ അഗസ്റ്റിൻ പീടികമലയിലും റാഞ്ചി ഡാൽട്ടൻഗഞ്ച് രൂപതയിൽ പ്രവർത്തിക്കുന്ന ഫാദർ റെജി പൈമറ്റം CMF എന്നിവർ നേതൃത്വം നൽകി. അച്ചനെ കുത്തിയത് ആരാണെന്ന് ജയിംസച്ചനോട് ചോദിച്ചപ്പോൾ കൊലയാളിയെ അറിയാമായിരിന്നിട്ടും അവരേട് ക്ഷമിച്ച് പേര് വെളിപെടുത്താതെ എൻ്റെ സഹോദരങ്ങളാണെന്ന് പറഞ്ഞു. പറഞ്ഞു പിന്നീട് ഈ കൊലയാളിക്ക് മാനസാന്തരം വരികയും ചെയ്യ്തു. ധാരാളം പേർ ജെയിംസച്ചൻ രക്തസാക്ഷിത്വം വരിച്ച റഞ്ചിയിലെ നവാഠാടിലെ മെമ്മോറിയൽ സ്ലാബിൻ്റെ മുമ്പിലും , അച്ചനെ സംസ്ക്കരിച്ച റാഞ്ചിയിലെ മാണ്ടർ പള്ളിയുടെ കല്ലറയിലും ,അച്ചൻ്റെ മാതൃ ഇടവകയായ പാലാ രൂപതയിലെ തുരുത്തി പള്ളിയിലെ അച്ചൻ്റെ ഛായാചിത്രം പതിച്ച കൽകുരിശിലും അച്ചൻ്റെ മസ്യസ്ഥതയിൽ പ്രാർത്ഥിച്ച് ഈശോയിൽ നിന്ന് അനുഗ്രഹം പ്രാപിച്ചുവരുന്നു.

Comments

leave a reply

Related News