Foto

ജെയിംസ് കെ.സി. മണിമല സാഹിത്യ അവാർഡ് ബ്രിട്ടോ വിൻസെൻ്റിന്

കൊച്ചി: ജെയിം സ്കെ.സി.  മണിമല   സ്‌മാരക സാഹിത്യ അവാർഡ് ചവിട്ടു നാടക രചയിതാവ് ബ്രിട്ടോ വിൻസെൻ്റിന്.11,111 രൂപയും ഫലകവുമ ടങ്ങുന്ന അവാർഡ് ഡിസംബർ 16 ന് വൈകു ന്നേരം 5.30ന് പാലാരിവട്ടം പിഒ സിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി മീഡിയ കമ്മീഷ ൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി  നൽകുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.സെബാസ്റ്റിൻ മിൽട്ടൺ അറിയിച്ചു. നിരവധി ചവിട്ടു നാടകങ്ങൾ രചിച്ച ബ്രിട്ടോ വിൻസെൻ്റ് തൻ്റെ രചനകളിലൂടെ ചവിട്ടു നാടക കലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
കെസിബിസി മീഡി യ കമ്മീഷൻ ജെയിംസ് കെ.സി. മണിമലയുടെ കുടുംബാംഗങ്ങ ളുമായി സഹകരിച്ചാണ് അവാർ ഡ് ഏർപ്പെടുത്തിയത്.

Comments

leave a reply

Related News