കൊച്ചി : പ്രമുഖ സാഹിത്യകാരൻ ജെയിംസ് കെസി മണിമല സ്മാരക അവാർഡ് ഷീല ടോമിക്ക്. പതിനായിരത്തി ഒരു നൂറ്റിപ്പതിനൊന്ന് രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. 20ന് വൈകുന്നേരം 5.30 ന് പാലാരിവട്ടം പി.ഒ.സി.യിൽ വച്ച് കെ.സി.ബി.സി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും. ജെയിംസ് കെസി മണിമലയുടെ സാഹിത്യ ജീവിതം ജെയിംസ് മണിമല പരിചയപ്പെടുത്തും. കെസിബിസി മീഡിയ കമ്മീഷൻ ജെയിംസ് കെസി മണിമലയുടെ കുടുംബാംഗങ്ങളുമായി സഹകരിച്ചുകൊണ്ട് ഏർപ്പെടുത്തിയിട്ടുള്ള ഈ പ്രഥമ സാഹിത്യ അവാർഡിന് ഈ വർഷം നോവൽ സാഹിത്യ മേഖലയാണ് പരിഗണിച്ചത്. ജോർജ് ജോസഫ് കെ ചെയർമാനായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. 'വല്ലി', 'ആ നദിയോട് പേര് ചോദിക്കരുത്' എന്നീ രണ്ട് നോവലുകളാണ് അവാർഡിനായി പരിഗണിച്ചത്.
ഫാ എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ
പി ഓ സി, പാലാരിവട്ടം.
Comments