Foto

മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. മാത്യു ഉലകംതറ അന്തരിച്ചു.

മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. മാത്യു ഉലകംതറ അന്തരിച്ചു. ഭാര്യ ത്രേസ്യാമ്മ.ജിയോ, ജിമ്മി, ജോയ്സ്, ജാസ്മിൻ എന്നിവരാണു മക്കൾ.

ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനാണ് പ്രഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സാഹിത്യ ശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അൻപതോളം കൃതികൾ രചിച്ചു. വൈക്കം മുഹമ്മദ് ബഷീർ, പാലാ നാരായണൻ നായർ, സിസ്റ്റർ മേരി ബനീഞ്ഞ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കൃതികൾക്ക് എഴുതിയ അവതാരികകളും ശ്രദ്ധേയമാണ്.

1931ൽ വൈക്കത്താണു ജനനം. തേവര എസ്എച്ച് കോളജിൽ മലയാളം അധ്യാപകനായി 1986 വരെ സേവനമനുഷ്ഠിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഓണററി പ്രഫസറായും ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കേരള, എംജി സർവകലാശാലകളിൽ ചീഫ് എക്സാമിനർ, എക്സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്തക സമിതിയംഗം, ഓറിയന്റൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ മൂന്നു സർവകലാശാലകൾ ഇദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങളാക്കി.

Comments

leave a reply

Related News