കൊച്ചി : പി.ഒ.സിയിലെ വാങ്‌മയത്തിൽ ഗാന്ധിയും മലയാള സാഹിത്യവും എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സാഹിത്യ ചർച്ചാ സംഘടിപ്പിച്ചു.
പാലാരിവട്ടം പി ഒ സിയിൽ ഒക്ടോബർ 16 വ്യാഴാഴ്‌ച വൈകിട്ട് 5 മണിക്ക് നടന്ന സാഹിത്യ ചർച്ചാ വേദിയിൽ ഡോ. എൻ. രേണുക (അസോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, എൻഎസ്എസ് കോളജ് ചേർത്തല എഴുത്തുകാരി, പ്രഭാഷക), ഡോ. വിനോദ് കുമാർ കല്ലോലിക്കൽ, (ചരിത്ര വിഭാഗം, മഹാരാജാസ് കോളേജ്), ഡോ. തോമസ് പനക്കളം, (ഡീൻ ഓഫ് ആർട്‌സ്, ഭാരത മാതാ കോളേജ്, തൃക്കാക്കര) എന്നിവർ പങ്കെടുത്തു. സാഹിത്യ ചർച്ച റവ ഡോ. മാർട്ടിൻ ശങ്കുരിക്കൽ (പ്രൊഫസർ ഓഫ് ഫിലോസഫി) മോഡറേറ്റു ചെയതു.
ഫോട്ടോ : ഗാന്ധിയും മലയാള സാഹിത്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. എൻ. രേണുക സംസാരിക്കുന്നു, ഡോ. വിനോദ് കുമാർ കല്ലോലിക്കൽ, ഡോ. തോമസ് പനക്കളം, റവ ഡോ. മാർട്ടിൻ ശങ്കുരിക്കൽ എന്നിവർ വേദിയിൽ
ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ
Comments