വത്തിക്കാനിൽ വിശിഷ്ടാഥികൾക്കു മുൻപിൽ ആദ്യമായ് മലയാള സിനിമ
കേരളത്തിൽ വിജയകരമായ് പ്രദർശനം തുടരുന്ന ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ് എന്ന ചലച്ചിത്രമാണ് ബിഷപ്പുമാർക്കും വിശിഷ്ടാഥികൾക്കുമായ് കഴിഞ്ഞ ദിവസം മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചത്. ഇതാദ്യമായാണ് വത്തിക്കാനിൽ ഔദ്യോദിഗമായ് ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്.സിനിമയുടെ പ്രചരണത്തിന് വത്തിക്കാൻ പരിപൂർണ്ണ പിന്തുണയാണ് നൽകുന്നത്.മാർപാപ്പയെ സന്ദർശിച്ച അണിയറ പ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്
സർവ ബന്ധങ്ങളും വിട്ടുപേക്ഷിച്ച് പരിത്യാഗികളായി കർത്തു ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെടുന്ന ആയിരമായിരം മിഷനറിമാരുടെ ത്യാഗോജ്വലമായ ജീവിതത്തിലേക്കും അവരുടെ സേവനങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് സി. റാണി മരിയ എന്ന രക്തസാക്ഷിയുടെ ജീവിതം പറയുന്ന ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ് എന്ന ചലച്ചിത്രം.ഒരു സന്യാസിനിയുടെ ജീവസുറ്റ ജീവിതാനുഭവങ്ങളുടെ ഇതിവൃത്തം ഇത്ര ഭംഗിയായ് ആവിഷ്ക്കരിച്ച കലാസൃഷ്ട്രി മറ്റൊന്നുണ്ടാവില്ല. സ്വന്തം ജീവിതം സഭക്കായ് അർപ്പിച്ച് പ്രാണൻ ഹോമിക്കേണ്ടി വന്ന ഒരു മിഷനറിയുടെ യഥാർത്ഥ ജീവൻ മരണ പോരാട്ടം തന്നെയാണ് ഈ ചിത്രം. നമുക്കേവർക്കും പ്രചോദനവും മാതൃകയുമാക്കുവാൻ സാധിക്കുന്നതാണ് വാഴ്ത്തപ്പെട്ട സി.റാണി മരിയയുടെ ജീവിതവും.ചലചിത്രമെന്നതിനേക്കാൾ ശരിക്കും ഒരു യഥാർത്ഥ ജീവിത അനുഭവം തന്നെയാണ് ഏവർക്കും ഈ ചിത്രം സമ്മാനിക്കുന്നത്.
നവംബർ 17 ന് റിലീസായ ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ് കേരളത്തിൽ എൺപതിലേറെ തിയറ്ററുകളിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചുക്കൊണ്ടിരിക്കുന്നത്.
ഡോ. ഷെയ്സൺ പി. ഔസേപ്പ് സംവിധാനം നിർവഹിച്ച ദ് ഫെയ്സ് ഓഫ് ദ് ഫെയിസ്‌ലെസ്' നിരവധി അന്തർദ്ദേശിയ അംഗീകാരങ്ങളാണ് ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുന്നത്. ട്രൈ ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സി.റാണി മരിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 അഭിനേതാക്കൾ അഭിനയിച്ചിട്ടുണ്ട്.
അൽഫോൺസ് ജോസഫാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ.
Comments