Foto

കൈപ്പുഴ സെന്റ് തോമസ് അസൈലം ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി

1925 മെയ് 3- ന് കൈപ്പുഴയിൽ കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ് സന്യാസിനി സമൂഹ സ്ഥാപകനുമായിരുന്ന  ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി തുടക്കം കുറിച്ച  സെന്റ് തോമസ്  അസൈലത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന അസൈലത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ അനിത എസ്.ജെ.സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അൾജീരിയ ടുണീഷ്യ അപ്പസ്‌തോലിക ന്യൂൺഷ്യോ മാർ കുര്യൻ വയലുങ്കൽ മുഖ്യപ്രഭാഷണം നടത്തി.  കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.  മൈക്കിൾ വെട്ടിക്കാട്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു. തോമസ് ചാഴികാടൻ എം. പി, വികാരി ഫാ. സാബു മാലിത്തുരുത്തേൽ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പ്രദീപ്, സിസ്റ്റർ സൗമി എസ്.ജെ.സി, സി. ഫ്രാൻസി എസ്.ജെ.സി എന്നിവർ പ്രസംഗിച്ചു.    ഭിന്നശേഷിയുള്ളവരുടെ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ സിസ്റ്റേഴ്‌സാണ് അസൈലത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നത്.  ശതാബ്ദിയോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരെയും അവരുടെ കുടുംബങ്ങളെയും കോർത്തിണക്കി ഒരു വർഷം നീണ്ടുനില്ക്കുന്ന വിപുലമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനാണ് അസൈലം ലക്ഷ്യമിടുന്നത്.

കൈപ്പുഴ സെന്റ് തോമസ് അസൈലത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്യുന്നു. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മാർ കുര്യൻ വയലുങ്കൽ, സി. അനിത എസ്.ജെ.സി, തോമസ് ചാഴികാടൻ എം.പി, ഫാ. സാബു മാലിത്തുരുത്തേൽ, സി. ഫ്രാൻസി  എസ്.ജെ.സി  എന്നിവർ സമീപം

 

Comments

leave a reply

Related News