Foto

സിനിമ കാണൂ.. നിരൂപണം നടത്തൂ.. സമ്മാനങ്ങൾ നേടൂ..

 സിനിമ കാണൂ.. നിരൂപണം നടത്തൂ.. സമ്മാനങ്ങൾ നേടൂ.. 

ജന്മിത്വം അതിന്റെ എല്ലാ അർഥത്തിലും കൊടികുത്തി വാണിരുന്ന ഒരു സമയത്ത്
പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിൽ പ്രദർശിപ്പിക്കുന്ന  ഫെയ്സ് ഓഫ് ദി ഫെയ്സ്‌ലെസ് എന്ന ചിത്രം  ഇതിനകം തിയേറ്ററുകളിൽ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
കെ.സി.വൈ.എം സംസ്ഥാന സമിതിയും ഈ സിനിമയുടെ അണിയറപ്രവർത്തകരും സംയുക്തമായി പ്രൊമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ റിവ്യൂ മത്സരം നടത്തുന്നു.
✨പ്രായഭേദമന്യേ നടത്തപ്പെടുന്ന മത്സരം ആയിരിക്കും.
✨ സിനിമ തിയേറ്ററിൽ പോയി കണ്ട ശേഷം റിവ്യൂ വീഡിയോ/നിരൂപണം/വോയിസ്‌ ഓവർ വീഡിയോ/വ്ലോഗ് നിങ്ങളുടെ ഫേസ്ബുക്/ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്യുക.
✨സിനിമ കാണാനായി പോയപ്പോൾ സിനിമ തിയേറ്ററിന് ഉള്ളിൽ വച്ച് എടുത്ത ഫോട്ടോ, ടിക്കറ്റ് എന്നിവ തെളിവിനു വേണ്ടി അയച്ചു നൽകേണ്ടതാണ്.
✨ഒരാൾക്ക്‌ ഒരു എൻട്രി മാത്രം
✨വ്യക്തിഗത മത്സരം ആയിരിക്കും.
✨ നിരൂപണം സഭ്യമായ രീതിയിൽ, മാന്യമായ രീതിയിൽ ക്രിസ്തീയതയ്ക്ക് നിരക്കുന്നത് ആയിരിക്കണം. 100 വാക്കിൽ കവിയാതെ നിരൂപണം നടത്തണം.
✨ വീഡിയോ/നിരൂപണം പോസ്റ്റ്‌ ചെയ്യുമ്പോൾ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ഇൻസ്റ്റാഗ്രാം കോളാബ് ചെയ്തു പോസ്റ്റ്‌ ചെയ്യേണ്ടതാണ്. നിങ്ങളുടെ വീഡിയോയുടെ താഴെ പേര്, വീട്ടുപേര്, ഇടവക,രൂപത എന്നിവ രേഖപ്പെടുത്തണം.
✨വീഡിയോ/നിരൂപണം പോസ്റ്റ്‌ ചെയ്യുമ്പോൾ #kcym #kcymstatecommittee2023 #faceofthefaceless#malayalammovie എന്ന ഹാഷ്ടാഗ് കൂടി നൽകേണ്ടതാണ്.
✨ആശയം,ഉള്ളടക്കം, സർഗ്ഗാത്മകത എന്നിവയ്ക്ക് പ്രാധാന്യം ഉണ്ടായിരിക്കും.
✨പോസ്റ്റ്‌ ചെയ്ത ശേഷം അതിന്റെ സ്ക്രീൻഷോട്ട് നൽകിയിരിക്കുന്ന നമ്പറിൽ പേര്,വീട്ടുപേര്, ഇടവക, രൂപത, ഫോൺ നമ്പർ എന്നിവ കൂടി ചേർത്ത് അയച്ചു തരിക.
അയക്കേണ്ട നമ്പർ :
Francis : 97468 35470
✨വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. മത്സരഫലം ഒരു പ്ലാറ്റഫോമിലും ചോദ്യം ചെയ്യപ്പെടുവാൻ അധികാരം ഉണ്ടായിരിക്കില്ല.
✨ വിജയികൾക്ക് യഥാക്രമം 25000,12000,8000 എന്നിങ്ങനെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. പിന്നീട് ഉള്ള 10 പേർക്ക് 1000 രൂപ വീതം പ്രോത്‍സാഹന സമ്മാനം നൽകുന്നതാണ്.

✨അവസാന തീയതി : 2023 ഡിസംബർ 10
✨കൂടുതൽ വിവരങ്ങൾക്കായി

Comments

leave a reply