ഷൈനി നൈനാപ്പോടത്ത്
നിരവധി ക്രൈസ്തവ ഗാനങ്ങള്‍ 'ഭക്തിപുരസരം പകര്‍ന്നു നല്‍കിയ സിനിമകള്‍ ആണ് മലയാളസിനിമകള്‍. സിനിമകള്‍ക്ക് വേണ്ടി എഴുതിയ ഗാനങ്ങള്‍ ഒക്കെയും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ഗാനങ്ങളില്‍ നിറഞ്ഞുനിന്ന ക്രൈസ്തവമൂല്യങ്ങള്‍ പ്രേക്ഷകനില്‍ ചലനം സൃഷ്ടിച്ചു. ഒരു ഗാനം ആയിരം സ്തുതികള്‍ക്ക് യോഗ്യമാണ് എന്നതിന് അന്വര്‍ത്ഥമാക്കിക്കൊണ്ട് മലയാള സിനിമയിലൂടെ കടന്നുവന്ന ഭക്തിഗാനങ്ങള്‍ ക്രൈസ്തവരുടെ മാത്രമല്ല മലയാളി മനസ്സിന്റെ മുഴുവന്‍ വികാരമായി മാറി. സ്‌നേഹത്തിന്റെയും കരുണയുടെയും ദൈവികസ്പര്‍ശം നല്‍കുവാന്‍ ഈ ഗാനങ്ങള്‍ക്ക് സാധിച്ചു. പഴയകാല ക്രൈസ്തവ സിനിമാഗാനങ്ങള്‍ ഇന്നും മനുഷ്യമനസ്സില്‍ അനശ്വരമായി നിലനില്ക്കുന്നു.
1954-ല്‍ പുറത്തിറങ്ങിയ ''സ്‌നേഹസീമ' എന്ന ചിത്രത്തിലെ '''കനിവോലും കമനീയഹൃദയം''' എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം ശങ്കരാഭരണം തരത്തില്‍ ദക്ഷിണാമൂര്‍തതി സ്വാമികള്‍ ആണ് ഈണമിട്ടത്. 1961-ല്‍ പുറത്തിറങ്ങിയ ''ജ്ഞാനസുന്ദരി' എന്ന ചിത്രത്തില്‍ രണ്ട് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആണ് ഉള്ളത്. '''ആവേ, ആവേ മരിയ''' എന്ന ഗാനവും മറ്റൊന്ന് '''കന്യമറിയമേ തായേ''' എന്ന ഗാനവും. ഇവ രണ്ടും എഴുതിയത് ശ്രീ.അഭയദേവും ഈണം പകര്‍ന്നത് ശ്രീ. ദക്ഷിണമൂര്‍ത്തി സ്വാമിയുമാണ്. രണ്ടു ഗാനങ്ങളും ആലപിച്ചിരിക്കുന്നത് പി. ലീലയാണ്. 1962-ല്‍ പുറത്തിറങ്ങിയ ഭാര്യ എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ ആണ്
''മുള്‍ക്കിരീടമിതെന്തിന് നല്‍കി സ്വര്‍ഗ്ഗസ്ഥനായ പിതാവേ''' എന്ന ഗാനവും '''ഓമനക്കയ്യില്‍ ഒലിവില കൊമ്പുമായി''' എന്ന ഗാനവും വയലാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ജി. ദേവരാജനും. പാടിയിരിക്കുന്നത് പി. സുശീലയുമാണ്. 1963-ല്‍ പുറത്തിറങ്ങിയ ''റെബേക്ക' എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ എഴുതിയ ഗാനമാണ് ''''''യറുശലേമിന്‍ നായകനെ എന്നു കാണും''' എന്നു തുടങ്ങുന്ന ഗാനം ഇതിന് ഈണം പകര്‍ന്നത് കെ. രാഘവനും പാടിയിരിക്കുന്നത് പി. ലീലയുമാണ്. 1966-ല്‍ പുറത്തിറങ്ങിയ ''സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന ചിത്രത്തില്‍ വയലാറിന്റെ വരികള്‍ക്ക് എന്‍.പി. ആര്‍. വര്‍മ്മ ഈണം പകര്‍ന്ന ക്രിസ്തീയ ഭക്തിഗാനമാണ്. '''യെറുശലേമിന്‍ നാഥ യേശുനാഥ'''' എന്ന ഗാനം. 1969-ല്‍ പുറത്തിറക്കിയ ''നദി' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ എഴുതിയ ഗാനമാണ് '''നിത്യവിശുദ്ധയാം കന്യമറിയമേ''' എന്ന ഗാനം. ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ജി. ദേവരാജനും പാടിയിരിക്കുന്നത് കെ. ജെ. യേശുദാസുമാണ്. 1970-ല്‍ പുറത്തിറക്കിയ ''അരനാഴികനേരം' എന്ന ചലചിത്രത്തിലെ വളരെ പ്രസിദ്ധമായ ഒരു ഗാനമാണ് ''സമയമാം രഥത്തില്‍' എന്ന ഗാനം വരികള്‍ ചിത്രത്തിനു വേണ്ട രീതിയില്‍ മാറ്റി എഴുതിയത് വയലാറാണ്. ഈണം പകര്‍ന്ന് ജി. ദേവരാജന്‍. പാടിയിരിക്കുന്നത് പി. ലീലയും, മാധുരിയും ചേര്‍ന്നാണ്. 1972-ല്‍ പുറത്തിറക്കിയ ''മിസ്സ്‌മേരി' എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് ആര്‍. കെ. ഗോവര്‍ ഈണം നല്‍കിയ പാട്ടാണ് '''നീയെന്റെ വെളിച്ചം''' എന്നു തുടങ്ങുന്ന ഗാനം. പാടിയത് പി. സുശീലയാണ്. 1974-ല്‍ പുറത്തിറങ്ങിയ ''നാത്തൂന്‍' എന്ന ചിത്രത്തിലെ ഗാനമാണ് '''യേശുമാതവേ ജനനി ആശ്രയം നീയെ''' എന്ന ഗാനം എസ്. ജാനകി ആലപിച്ച ഈ ഗാനത്തിന് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എസ്. ബാബുരാജ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.
1977-ല്‍ പുറത്തിറങ്ങിയ ''അപരാധി' എന്ന സിനിമയില്‍ പി. ഭാസ്‌കരന്റെ വരികള്‍ക്ക് സലിന്‍ ചൗധരി ഈണം നല്‍കിയ ഗാനമാണ് '''നന്മനേരും അമ്മ''' എന്ന ഗാനം ആലപിച്ചിരിക്കുന്നത് പി. സുജാതയും പി. ലീലയുമാണ്.
1997-ല്‍ പുറത്തിറക്കിയ ''വര്‍ണ്ണപ്പകിട്ട്' എന്ന ചിത്രത്തിലെ ഗാനമാണ് ''അനുപമസ്‌നേഹ ചൈതന്യമേ'''. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കി കെ.എസ്. ചിത്ര ആലപിച്ച ഗാനമാണ്.
1998-ല്‍ പുറത്തിറക്കിയ ''ഒരു മറവത്തൂര്‍ കനവ്' എന്ന ചിത്രത്തിലെ ഗാനമാണ് '''കരുണാമയനെ കാവല്‍ വിളക്കെ''' എന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്ന് കെ.ജെ. യേശുദാസ് ആലപിച്ച ഗാനമാണിത്.
1999-ല്‍ പുറത്തിറക്കിയ ''വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന ചിത്രത്തിലെ ഗാനമാണ് '''വിശ്വം കാക്കുന്ന നാഥാ''' എന്ന ഗാനം സത്യന്‍ അന്തിക്കാടിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച ഗാനമാണിത്.
2002-ല്‍ പുറത്തിറക്കിയ ''ചതുരംഗം' എന്ന ചിത്രത്തിലെ '''നന്മനിറഞ്ഞവളെ കന്യമറിയമെ''' എന്ന ഗാനത്തിന് വരികള്‍ നല്‍കിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഈണം നല്‍കിയത് എം.ജി. ശ്രീകുമാര്‍. ആലപിച്ചത് കെ. എസ്. ചിത്ര.
1997-ല്‍ പുറത്തിറക്കിയ ''ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍' എന്ന ചിത്രത്തിലെ ഗാനമാണ് '''വാതില്‍ തുറക്കൂ നീ കാലമേ'''എന്ന ഗാനം യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോംബെ രവി ഈണം പകര്‍ന്നു. പാടിയിരിക്കുന്നത് കെ.ജി. മാര്‍ക്കോസ്, കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര എന്നിവരാണ്.
2013-ല്‍ പുറത്തിറങ്ങിയ ഇമ്മാനുവേല്‍'എന്ന ചിത്രത്തിലെ ഗാനമാണ് ''എന്നോടുകൂടെ വസിക്കുന്ന ദൈവമേ''എന്ന ഗാനം. അഫ്‌സല്‍ യൂസഫ് ഈണം പകര്‍ന്ന ഈ ഗാനം പാടിയത് ജയറാം രജ്ജിത്ത് ആണ്.
2016-ല്‍ പുറത്തിറങ്ങിയ ചാര്‍ലി എന്ന ചിത്രത്തിലെ '''സ്‌നേഹം നീ നാഥ''' എന്ന ഗാനത്തിന് വരികള്‍ എഴുതിയത് റഫീക്ക് അഹമ്മദ്. ഈണം പകര്‍ന്നത് ഗോപി സുന്ദര്‍. ആലപിച്ചത് രാജലക്ഷ്മി.
2017 -ല്‍ പുറത്തിറങ്ങിയ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിലെ ''ഒടുവിലെ യാത്രക്കായി''എന്ന ഗാനത്തിന് വരികള്‍ എഴുതിയത് ഹരിനരായണന്‍ .ഈണം പകര്‍ന്നത് ഗോപിസുന്ദര്‍. പാടിയത് വിജയ് യേശുദാസും രാജലക്ഷമിയും.
2018-ല പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ ''യറുസലേം നായകാ അപലര്‍തന്‍ വിമോചകാ'' എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയത് റഫീക്ക് അഹമ്മദ് ആണ്. ഈണം പകര്‍ന്നത് ഗോപിസുന്ദര്‍. ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപ്.
2019 പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഗാനമാണ് ''ഉയിരിന്‍ നാഥനെ ഉലകിന്‍ നാഥിയെ'' എന്ന ഗാനത്തിന് വരികള്‍ എഴുതിയത്ഹരിനരായണന്‍ ബികെ. ഈണം പകര്‍ന്നത് രജ്ഞിന്‍ രാജ്. ആലാപനം നിര്‍വ്വഹിച്ചിരിക്കുന്നത് വിജയ്യേശുദാസും മെറിന്‍ ജോര്‍ജ്ജുമാണ്.
അങ്ങനെ നിരവധി ക്രൈസ്തവ ഗാനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുവാനും, ജനഹൃദയത്തെ 'ഭക്തിസാന്ദ്രമാക്കുവാനും മലയാള സിനിമയ്ക്ക് എക്കാലവും കഴിയുന്നുണ്ട്. മേല്‍പ്പറഞ്ഞഗാനങ്ങളിലൂടെ ക്രൈസ്തവ ദര്‍ശനത്തിന്റെ പച്ചപിടിച്ച മൂല്യങ്ങളെ പ്രേക്ഷക ഹൃദയത്തിലെത്തിക്കുവാനും വര്‍ഷങ്ങള്‍ക്ക് ശേഷവും അര്‍ത്ഥപൂര്‍ണ്ണമായ ദൈവസങ്കല്പം തേടുന്ന, ഭക്തര്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന, ഈടുറ്റ വരികളാണ് ഈ ക്രിസ്ത്യന്‍ 'ഭക്തിഗാനങ്ങളിലൂടെ സിനിമലോകം മലയാളികള്‍ക്ക് സമ്മാനിച്ചത്.
Comments
Ginicks Shaji
Well written.
അർത്ഥവത്തായ അന്വേഷണം. മനോഹരം . അഭിനന്ദനങ്ങൾ, എഴുത്തുകാരിക്ക്