Foto

പ്രത്യാശയിൽ അധിഷ്ഠിതമായ ജീവിതശൈലി ക്രൈസ്തവ വിശ്വാസത്തിന്റെ തനിമ : മാർ മാത്യു മൂലക്കാട്ട്

 

പ്രത്യാശയിൽ അധിഷ്ഠിതമായ ജീവിതശൈലിയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ തനിമയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാർത്ഥനാലയമായ കോതനല്ലൂർ തൂവാനിസ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെട്ട  21-ാമത് ബൈബിൾ കൺവൻഷന്റെ സമാപനദിനത്തിൽ വചനസന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  മംഗളവാർത്താലത്തിന്റെ ചൈതന്യത്തിൽ എളിമയോടെ മുൻപോട്ടു പോകുമ്പോഴാണ് ജൂബിലിവർഷം യഥാർത്ഥത്തിൽ ആഘോഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'പ്രത്യാശയുടെ തീർത്ഥാടകരാകുക' എന്നതായിരുന്നു ഈ വർഷത്തെ ബൈബിൾ കൺവൻഷന്റെ പ്രമേയം. ഫാ. ജിസൺപോൾ വേങ്ങാശ്ശേരി നാലുദിവസത്തെ വചന ശുശ്രൂഷകൾക്കു നേതൃത്വം നല്കി. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വി.കുർബാനയിൽ വിവിധ ഫൊറോനകളിലെ വൈദികർ സഹകാർമ്മികരായിരുന്നു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം സമാപനാശീർവ്വാദം നൽകി.  കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ അതിരൂപതയിലെ വിവിധ കമ്മീഷനുകളുടെയും ഇടവകകളുടേയും സംഘടനകളുടേയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കൺവൻഷനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ പ്രാർത്ഥനാലയമായ കോതനല്ലൂർ തൂവാനിസ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെട്ട  ബൈബിൾ കൺവൻഷനിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യാകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിക്കുന്നു.

Comments

leave a reply

Related News