*ഭിന്നശേഷി സൗഹൃദ സംഗമവും സഹായ ഉപകരണങ്ങളുടെ വിതരണവും നടത്തപ്പെട്ടു.
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ വളര്‍ച്ചയ്ക്കും പരിശീലനത്തിനും കഴിവുകളുടെ വികാസത്തിനും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി വഴിയൊരുക്കിയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമത്തിന്റെയും സൈമണ്‍ കോട്ടൂര്‍ യു.എസ്.എയുമായി സഹകരിച്ചുകൊണ്ട് കെ.എസ്.എസ്.എസ് ഭിന്നശേഷിയുള്ളവര്‍ക്കായി ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണത്തിന്റെയും ഉദ്ഘാടനം പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മഹത്വം തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുവാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുവാനും സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദൈവ സ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും ഉദാത്തമായ ദര്‍ശനം പകര്‍ന്ന് നല്‍കുന്നതൊടൊപ്പം സമൂഹത്തില്‍ പ്രയാസപ്പെടുന്നവരെയും വിഷമിക്കുന്നവരെയും ചേര്‍ത്ത് പിടിക്കുവാനും ഭിന്നശേഷി സൗഹൃദസംഗമത്തിലൂടെ സാധിക്കുന്നുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മാണി സി. കാപ്പന്‍ എം.എല്‍.എ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ പി.എസ്., കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷിയെ അതിജീവിച്ച് മികച്ച വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്തു. ഭിന്നശേഷിയുള്ളവര്‍ക്കായി ദേശീയതലത്തില്‍ നടത്തപ്പെട്ട നീന്തല്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്വദേശി മറിയാമ്മ ആന്റണി, കേരള പരീക്ഷ ഭവന്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായ കടുത്തുരുത്തി വാലാച്ചിറ സ്വദേശി ഗ്രേയ്‌സ് മേരി മാത്യു, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസേവികയായി സേവനം അനുഷ്ഠിക്കുന്ന ലിഷാ പി. ജോസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് സെക്രട്ടേറിയല്‍ കോഴ്‌സില്‍ മികച്ച വിജയം കരസ്ഥമാക്കിയ കല്ലറ മധുരവേലി സ്വദേശി സുബിന്‍ ബാബു, സംസ്ഥാനതല ബഡ്‌സ് ഒളിമ്പിയ 2026 മത്സരത്തില്‍ ലോവര്‍ എബിലിറ്റി വിഭാഗത്തില്‍ ബോള്‍ ത്രോ ടു ഗോള്‍ പോസ്റ്റ് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പുതുവേലി സ്വദേശി തോമസ് സ്റ്റീഫന്‍, കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗവും പ്രൊഫഷണല്‍ സിംഗറും ടിവി പ്രോഗ്രാം താരവുമായ അനീഷ് കുമരകം എന്നിവരെയാണ് ആദരിച്ചത്. സംഗമത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും കലാപരിപാടികളും സെമിനാറും നടത്തപ്പെട്ടു. സെമിനാറിന് ഭിന്നശേഷി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ് ആലപ്പുഴ ജില്ലാ കോര്‍ഡിനേറ്റര്‍ റ്റി.റ്റി രാജപ്പന്‍ നേതൃത്വം നല്‍കി. കൂടാതെ സമ്മാനദാനവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് അച്ചന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് 1997ല്‍ കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളും അന്ധബധിര ക്ഷേമ റിസോഴ്‌സ് സെന്ററുകളും വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റുകളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കൂടാതെ വിവിധ തരത്തിലുള്ള തെറാപ്പികളും പരിശീലനങ്ങളും വരുമാനക്ഷേമ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും അവശ്യമരുന്നുകളുടെ വിതരണവും ചികിത്സ സഹായവും പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് ലഭ്യമാക്കി വരുന്നുണ്ട്. ആയിരക്കണക്കിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായ ഹസ്തമൊരുക്കുവാന്‍ പദ്ധതിയിലൂടെ കെ.എസ്.എസ്.എസിന് സാധിച്ചിട്ടുണ്ട്.




_(1).jpg)



Comments