Foto

മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണം: കര്‍ണാടകയില്‍ ക്രൈസ്തവരുടെ മാര്‍ച്ച്

ശിവമോഗ (കര്‍ണാടക): കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ശിവമോഗയില്‍ ആയിരങ്ങള്‍ അണിനിരന്ന നിശബ്ദ പ്രതിഷേധ മാര്‍ച്ച് നടത്തി.

ഓള്‍ കര്‍ണാടക യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ നേതൃത്വത്തില്‍ ശിവമോഗ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍നിന്ന് ആരംഭിച്ച റാലി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ സമാപിച്ചു.

ഭദ്രാവതി രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് തോട്ടങ്കര പാപ്പല്‍ പതാക വീശി മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. ശിവമോഗ, ദാവണ്‍ഗരെ, ചിത്രദുര്‍ഗ്ഗ ജില്ലകളില്‍ നിന്നുള്ള വൈദികരും സന്യാസിനികളും പാസ്റ്റര്‍മാരും വിശ്വാസികളും മാര്‍ച്ചില്‍ പങ്കെടുത്തു.

മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്നും മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധാര്‍ത്ഥയ്യയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Comments

leave a reply

Related News