കാഞ്ഞിരപ്പള്ളി: അഭിവന്ദ്യ മാര്‍ മാത്യു വട്ടക്കുഴിപിതാവിന്റെ 9-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു ഇന്ന് (ശനി) രാവിലെ 9: 30 മുതല്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ വച്ചു മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ കാറ്റക്കെറ്റിക്കല്‍ സിമ്പോസിയം നടത്തപ്പെടും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉത്ഘാടനം ചെയ്ത് ആമുഖ സന്ദേശം നല്‍കും. മിശിഹായുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി വര്‍ഷം, നിത്യജീവനിലുള്ള പ്രത്യാശ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സിമ്പോസിയത്തില്‍ ഫാ. തോമസ് പൂവത്താനിക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ പാലമ്മൂട്ടില്‍ എന്നിവര്‍ വിഷയാവതരണം നടത്തും. മുഖ്യ വികാരി ജനറാള്‍ ഫാ.ജോസഫ് വെള്ളമറ്റത്തില്‍ സമാപന സന്ദേശം നല്‍കും.









Comments