Foto

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും കാത്തുസൂക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍

കുന്നുംഭാഗം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും കാത്തുസൂക്ഷിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കുന്നുംഭാഗം സെന്റ് ജോസഫ് പാരീഷ് ഹാളില്‍ ചേര്‍ന്ന പന്തിരുവേലില്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബയോഗം പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു പന്തിരുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേല്‍, ഫാ. ജോമി പന്തിരുവേലില്‍, കുടുംബയോഗം സെക്രട്ടറി പി.എ.ജോസഫ്, കണ്‍വീനര്‍ പി.എം.ജോണ്‍, ഫാ. ജോസഫ് പന്തിരുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 80 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെയും വിദ്യാഭ്യാസരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയും സംഗമത്തില്‍ ആദരിച്ചു.

ഫോട്ടോ :  കുന്നുംഭാഗം സെന്റ് ജോസഫ് പാരീഷ് ഹാളില്‍ ചേര്‍ന്ന പന്തിരുവേലില്‍ കുടുംബസംഗമം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. കുടുംബയോഗം കണ്‍വീനര്‍ പി.എം.ജോണ്‍, സെക്രട്ടറി പി.എ.ജോസഫ്, വികാരി ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേല്‍, ഫാ. ജോമി പന്തിരുവേലില്‍, ഫാ. ജോസഫ് പന്തിരുവേലില്‍, പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു പന്തിരുവേലില്‍ തുടങ്ങിയവര്‍ സമീപം.

Comments

leave a reply

Related News