Foto

മാര്‍ അപ്രേം തിരുമേനിക്ക് കെസിബിസിയുടെ പ്രാര്‍ത്ഥനാജ്ഞലികള്‍

കൊച്ചി : കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അപ്രേം തിരുമേനിയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. തൃശൂരില്‍ മാത്രമല്ല, കേരളക്രൈസ്തവസഭയില്‍തന്നെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നു അപ്രേം തിരുമേനി. തിരുമേനിയുടെ സുദീര്‍ഘമായ മെത്രാന്‍ ശുശ്രൂഷകല്‍ദായ സുറിയാനി സഭയ്ക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കെല്ലാം ആത്മീയ ഉണര്‍വും ചൈതന്യവുമേകുന്നതായിരുന്നു. നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന വ്യക്തിയാണ് അപ്രേം തിരുമേനി.
പിന്‍ഗാമിയായ മാര്‍ ഔഗേന്‍ മെത്രാപ്പോലീത്തയോടും കല്‍ദായ സുറിയാനി സഭയോടും കെസിബിസിയുടെ ആഴമായ അനുശോചനവും, പ്രാര്‍ത്ഥനാശംസകളും അറിയിക്കുന്നു.


ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍/ഔദ്യോഗിക വക്താവ്,
ഡയറക്ടര്‍, പിഒസി.  

 

Comments

leave a reply

Related News