1981-ൽ പ്രസിദ്ധീകൃതമായ പിഒസിയുടെ സമ്പൂർണ മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റർ ആയിരുന്നു റവ. ഡോ. മൈക്കിൾ കാരിമറ്റം. ഈ വർഷം പുറത്തിറങ്ങിയ പിഒസിയുടെ പരിഷ്കരിച്ച ബൈബിളിന്റെ Nihil obstact മൈക്കിൾ അച്ചനാണ്. നൂറിലേറെ ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും രണ്ടായിരത്തിലേറെ ബൈബിൾ വീഡിയോകളുടെ അവതാരകനും അമ്പതിലേറെ ബൈബിൾ ചിത്രകഥകളുടെ കർത്താവുമാണ് അദ്ദേഹം. 'ബൈബിൾ തീർത്ഥാടനം' എന്ന ചെറുഗ്രന്ഥപരമ്പരയിലൂടെ വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള പഠനം അദ്ദേഹം വിശ്വാസികൾക്ക് നൽകി. മതബോധന മാസികയായ താലന്തിനെ രൂപപ്പെടുത്തുന്നതിലും മൈക്കിളച്ചൻ മികച്ച സംഭാവന നൽകിയിട്ടുണ്ട്.











Comments