Foto

കെസിബിസിയുടെ നേതൃത്വത്തിൽ യൂക്കറിസ്റ്റിക് കോൺഗ്രസിൻ്റെ ഒരുക്കമായ് നേതൃത്വ പരിശീലന ക്യാമ്പ് :ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്‌ഘാടനം ചെയ്തു.   

കോട്ടയം: കേരള കാതോലിക്ക സഭയിലെ നവീകരണകാലം 2022  മുതൽ 2025 വരെ ഭാഗമായുള്ള, ഡിസംബറിൽ നടക്കുന്ന യൂക്കറിസ്റ്റിക് കോൺഗ്രസിൻ്റെ ഒരുക്കമായ് മൂന്ന് ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ്  കോട്ടയം വിജയപുരം കത്തീഡ്രൽ ഹാളിൽ കെസിബിസിയുടെ നേതൃത്വത്തിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു.   

കെസിബിസി കരിസ്മാറ്റിക് ചെയർമാൻ ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ കെസിബിസിയുടെ  ഔദ്യോഗിക ഭാരവാഹികളും സന്നിഹിതരായിരുന്നു. ഇരുന്നൂറിലേറെ പ്രതിനിധികളും വിവിധയിടങ്ങളിൽ നിന്നായ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.   
   
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News