Foto

കത്തോലിക്ക കോൺഗ്രസ് സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാ സികളെ ഒന്നിപ്പിച്ച് ഒരു ജനതയാക്കി മാറ്റാനും, ആധുനിക കാലത്തെ സങ്കീർണ സാഹചര്യങ്ങളിൽ സഭയ്ക്കും സമുദായത്തിനും വിശ്വാസാധിഷ്‌ഠിത നേതൃത്വം നൽകാനും കത്തോലിക്ക കോൺ ഗ്രസിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോമിൽ ആരംഭിച്ച കത്തോലിക്ക കോൺഗ്രസിൻ്റെ മൂന്നാമത് ആഗോള സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നൽകി. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സമുദായത്തെ ലോകവ്യാപകമായി കോർത്തിണക്കുന്നതിൽ സംഘടന നൽകുന്ന സേവനങ്ങൾ അവിസ്മ‌ര ണീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. സഭയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രവർത്തന ങ്ങൾക്ക് വരുംകാലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് മുൻനിരയിൽ നിന്ന് നേതൃത്വം നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് കല്ലുവേലിൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോൺ നെല്ലിക്കുന്നേൽ, മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 പ്രതിനിധികളാണ് ഈ ആഗോള സംഗമത്തിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ദേശീയ പതാകകൾ വേദിയിലെത്തിച്ചതിനെ തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൽമായ പ്രതിനിധികളും സഭാധ്യക്ഷന്മാരും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ലോകത്തെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികളാണ് ഈ ചരിത്രപരമായ സംഗമത്തിൽ അണിനിരന്നിരിക്കുന്നത്. സഭയുടെയും അൽമായരുടെയും ആ ഗോള തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമുദായ ശാക്തീകരണത്തിനും വേണ്ടിയുള്ള ചർച്ചകൾ ഈ ദിവസങ്ങളിൽ നടക്കും.

Comments

leave a reply

Related News