Foto

മഹാകവി പ്രൊഫ. മാത്യു ഉലകംതറയ്ക്ക് കെസിബിസിയുടെ പ്രണാമം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മഹാകവി പ്രൊഫ. മാത്യു ഉലകംതറയ്ക്ക് കെസിബിസിയുടെ പ്രണാമം:
കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: അദ്ധ്യാപകൻ, സാഹിത്യകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ തുടങ്ങി വിവിധ നിലകളിൽ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രഫ. മാത്യു ഉലകംതറയുടെ വിയോഗം കേരളസമൂഹത്തിനും ക്രൈസ്തവർക്കും അതീവദുഃഖത്തിന് കാരണമായി. ക്രിസ്തുഗാഥ എന്ന മഹാകാവ്യത്തിലൂടെ ക്രിസ്തുചരിതം മലയാള സാഹിത്യത്തിൽ തങ്കലിപികൾക്കൊണ്ട് എഴുതിച്ചേർത്ത ആ സാഹിത്യകാരൻ മലയാള ഭാഷാപണ്ഡിതർക്കിടയിലെ ബഹുമുഖ പ്രതിഭയായിരുന്നു. ഒട്ടേറെ സാഹിത്യ പുരസ്‌കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1993-ൽ കെസിബിസി സാഹിത്യഅവാർഡും 2019-ൽ സിറോമലബാർ സഭയുടെ സഭാതാരം അവാർഡും നൽകി കേരളസഭ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കെസിബിസിയുടെ പ്രസിദ്ധീകരണമായ താലന്തിന്റെ സഹപത്രാധിപരും, ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായിരുന്നു. കേരളസാഹിത്യ അക്കാദമി അംഗം, പാഠപുസ്തക സമിതി അംഗം എന്നിങ്ങനെ ഒട്ടേറെ പദവികൾ അലങ്കരിച്ചിരുന്ന അദ്ദേഹം അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാള സാഹിത്യ ഗവേഷണ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അദ്ദേഹത്തിന്റെ ജീവിതം എക്കാലവും ഒരു പാഠപുസ്തക മാണെന്നതിൽ സംശയമില്ല. മഹാകവി പ്രൊഫ. മാത്യു ഉലകംതറയ്ക്ക് കെസിബിസിയുടെ പ്രണാമം അർപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ പണ്ഡിതപ്രമുഖന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന എല്ലാവരോടും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം അറിയിക്കുന്നു.


ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.

 

Foto

Comments

leave a reply

Related News