കൊച്ചി : പ്രൊഫ. എം. കെ സാനു മലയാളത്തിൻ്റെ ഗുരുനാഥനാണെന്ന് പ്രൊഫ. എം .തോമസ് മാത്യു പറഞ്ഞു. സാഹിത്യംകൊണ്ടും ജീവിതം കൊണ്ടും ആദർശാത്മകമായ ഇട പെടൽ മാത്രമാണ് അദ്ദേഹം നടത്തിയത്. എക്കാലത്തും ഉറച്ച നിലാപാടുകൾ, ലളിത ജീവിതം,വാക്കും പ്രവർത്തിയും തമ്മിലുള്ള ചേർച്ച, ലോകസാഹിത്യത്തെയും ജീവിതത്തെയും കുറിച്ചുള്ള അഗാധമായ അറിവ്, സഹജീവി സ്നേഹം, ഇങ്ങനെ മാതൃകയാക്കാവുന്ന നിരവധി ജീവിത മൂല്യങ്ങൾ അദ്ദേഹം പുലർത്തി. പാലാരിവട്ടം പി ഒ സിയിൽ സംഘടിപ്പിച്ച പ്രൊഫ.എം. കെ സാനു അനുസ്‌മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി ഒ സീ ഡയറക്ടർ ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ടി.എം എബ്രഹാം, ഡോ.സീനാ ഹരിദാസ്, സി. ജി. രാജഗോപാൽ, ഫാ. സെബാസ്റ്യൻ മിൽട്ടൺ, ഡോ. തോമസ് പനക്കളം തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : പി ഒ സി യിൽ നടന്ന പ്രൊഫ. എം. കെ സാനു അനുസ്‌മരണം ഫാ.ഫാ.തോമസ് തറയിൽ ഉദ്ഘാടനം ചെയ്യുന്നു. ഫാ.സെബാസ്‌റ്യൻ മിൾട്ടൺ,ഡോ.സീ നാ ഹരിദാസ്, ഫാ.അനിൽ ഫിലിപ്പ്, പ്രൊഫ. എം തോമസ് മാത്യു,ടി.എം എബ്രഹാം, സി. ജി. രാജഗോപാൽ,, ഡോ. തോമസ് പനക്കളം തുടങ്ങിയവർ സമീപം
ഫാ. സെബാസ്റ്റിൽ മിൽട്ടൺ
മീഡിയ സെക്രട്ടറി, കെ സി ബി സി
Comments