Foto

റവ. ഫാ. തോമസ് ഷൈജു ചിറയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി  

കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ആയി ആലപ്പുഴ രൂപതാംഗമായ റവ. ഫാ. തോമസ് ഷൈജു ചിറയിലിനെ തെരഞ്ഞെടുത്തു. രൂപതയിലെ ഡി അഡിക്ഷന്‍ സെന്റര്‍ ഡയറക്ടറും ചേര്‍ത്തല മായിത്തറ മാര്‍ക്കറ്റ് സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയും കെആര്‍എല്‍സിസി മദ്യവിരുദ്ധ സമിതി സെക്രട്ടറിയും ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഈ നിയമനം. 21.08.2025 വ്യാഴാഴ്ച പിഒസിയില്‍ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതി യോഗത്തില്‍വച്ച് ചെയര്‍മാന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പിതാവിന്റെ സാന്നിധ്യത്തില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറി ഫാ. ജോണ്‍ അരീക്കലില്‍ നിന്നും അദ്ദേഹം ഉത്തരവാദിത്വം എറ്റെടുത്തു.  

ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്
കെ.സി.ബി.സി./ ഡയറക്ടര്‍, പി.ഒ.സി.

 

Comments

leave a reply

Related News