A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും അതീവ ആശങ്കാജനകം: കെസിബിസി ജാഗ്രത കമ്മീഷൻ  

ഛത്തീസ്ഗഡിൽ രണ്ട് സന്യാസിനിമാർ അതിക്രമങ്ങൾക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഡീഷയിൽ വൈദികരും സന്യസ്തരും ഉൾപ്പെടുന്ന സംഘം ആൾക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അങ്ങേയറ്റം അപലപനീയവുമാണ്. ഇരുസംഭവങ്ങൾക്കും പിന്നിൽ സംഘപരിവാർ സംഘടനയായ ബജ്‌രംഗ്ദൾ ആണെന്ന റിപ്പോർട്ട് നടുക്കമുളവാക്കുന്നതാണ്.

ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള  ചില മതസംഘടനകളുടെ നേതൃത്വത്തിൽ  വ്യാപകമായി നടന്നുവരുന്ന വിദ്വേഷപ്രചാരണങ്ങളാണ് ഇത്തരം അക്രമസംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് നിരവധി അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഇത്തരം  സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്വേഷപ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും കേരളത്തിലും സമീപദിവസങ്ങളിലായി വ്യാപകമായി പ്രകടമാണ്. കടുത്ത വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും അവകാശം നൽകുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ  അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണം.
 

Comments

leave a reply

Related News