ജസ്റ്റീസ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെആർഎൽസിസി ജനറൽ അസംബ്ലിയുടെ 47-ാം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരിൻ്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൻ്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുൻഗണന നിശ്ചയിച്ച് ശിപാർശകൾ നടപ്പിലാക്കുകയും ചെയ്യണം.
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസംബ്ലിയിൽ കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്‌തരും അല്‌മായരുമടങ്ങുന്ന പ്രതിനിധികൾ പങ്കെടുത്തു.










Comments