Foto

സെന്‍സസ് ചോദ്യാവലിയില്‍ ഒബിസി പട്ടികകള്‍ ഉള്‍പ്പെടുത്തണം: കെആര്‍എല്‍സിസി

കൊച്ചി: 2027ല്‍ രാജ്യത്തു നടക്കുന്ന സെന്‍സസ് ചോദ്യാവലിയില്‍ ഒബിസി പട്ടികകള്‍ ഉള്‍പ്പെടുത്ത ണമെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍ സിസി).

ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സസ് കമ്മീഷണര്‍ക്ക് കെആര്‍ എല്‍സിസി നിവേദനം നല്‍കി. കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സമുദായങ്ങളുടെ വിവരങ്ങള്‍ സെന്‍സസില്‍ കൃത്യമായും ഏകീകൃതമായും രേഖപ്പെടുത്തുന്നതിനുള്ള സംവി ധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കെ ആര്‍എല്‍സിസി വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ കണ്‍വീനറുമായ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

സെന്‍സസ് ചോദ്യാവലിയില്‍ ജാതിയോ സമുദായ മോ രേഖപ്പെടുത്തുന്നതിനായി പൊതുവായ ഒരു കോളം മാത്രം നല്‍കിയാല്‍, ഒരേ സമുദായത്തിന്റെ പേരില്‍ വ്യത്യസ്ത പേരുകള്‍ രേഖപ്പെടുത്തപ്പെടാന്‍ സാധ്യതയുണ്ട്. ഇത് വിവരങ്ങളുടെ ഏകീകൃതത യെയും കൃത്യതയെയും ബാധിക്കാം. അതിനാല്‍, ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുള്ള സമുദായപ്പട്ടികകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.

പട്ടികയില്‍ ഉള്‍പ്പെടാത്തതോ പേരിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതോ ആയ സമുദായങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗക ര്യവും നല്‍കണം. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍, ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന പട്ടികകളില്‍ ഉപയോഗിച്ചിട്ടുള്ള ഔദ്യോഗിക നാമകരണം സെന്‍സസ് സംവിധാനത്തില്‍ കൃത്യമായി പ്രതിഫലിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായും പിന്നാക്കവിഭാഗങ്ങളുടെ പട്ടിക സംബന്ധിച്ച് ചുമതലയുള്ള വകുപ്പുകളുമായും ബന്ധപ്പെട്ട സമുദായ സംഘടനകളുമായും കൂടിയാലോചന നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Comments

leave a reply

Related News