കെ സി ബി സി നേതൃത്വം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടികാഴ്ച നടത്തി. ലൂർദ് ഫൊറോന എപിജെഎം ഹാളിൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുക്റാന സ്നേഹ സംഗമത്തിൽ പങ്കെടുക്കുന്നതിനായി വന്നപ്പോഴാണ് പ്രത്യക കൂടികാഴ്ച നടന്നത്. കെ സി ബി സി പ്രസിഡൻ്റ് ആർച്ചുബിഷപ്പ് വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് സാമുവൽ മാർ ഐറേണിയസ്, സെക്രട്ടറി ജനറൽ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.തോമസ് തറയിൽ എന്നിവർ കൂടികാഴ്ചയിൽ പങ്കെടുത്തു.
തുടർന്നു നടന്ന സ്നേഹസംഗമത്തിലും സ്നേഹവിരുന്നിലും സീറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ സണ്ണി ജോസഫ്, അനൂപ് ജേക്കബ്, റോജി എം. ജോൺ, കെ. മുരളീധരൻ, ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ, ജോൺ ബ്രിട്ടാസ് എംപി, മലങ്കര കത്തോലിക്കാസഭ കൂരിയ ബിഷപ്പ് ഡോ. ആൻ്റണി മാർ സിൽവാനോസ്, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ ബിഷപ്പ് യൂഹാനോൻ മാർ അലക്‌സിയോസ്, മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ, മാർത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ. റോബിൻസൺ ഡേവിഡ്, റവ. മാത്യൂസ് മാർ സിൽവാനോസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു.










Comments