Foto

സുവിശേഷത്തിന്റെ വിത്തുകൾ പാകിയവരുടെ പാരമ്പര്യം പിന്തുടരുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു: ഉറുഗ്വേയിൽ പാപ്പാ ഉറുഗ്വേയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിനമായ നവംബർ മാസം ഏഴാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, പയസാന്തുവിലെ പാർക്ക് പാരിസ് ലോണ്ട്രെസിൽ വിശുദ്ധ കുർബാനയർപ്പിച്ചു. തദവസരത്തിൽ നൽകിയ സുവിശേഷ സന്ദേശത്തിൽ, കൂട്ടായ്മയുടെ മൂല്യം പാപ്പാ എടുത്തു പറഞ്ഞു.

വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിന്റെ വിത്തുകൾ പാകിയവരുടെ പാരമ്പര്യം പിന്തുടരുവാൻ നാം വിളിക്കപ്പെട്ടിരിക്കുകയാണെന്നു ലെയോ പാപ്പ. ഉറുഗ്വേയിൽ നടക്കുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പയസാന്തുവിലെ പാർക്ക് പാരിസ് ലോണ്ട്രെസിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ചെറുതും വലുതുമായ കാര്യങ്ങളിൽ ദൈവത്തോട് വിശ്വസ്തത പുലർത്തുവാനാണ് ഏവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. 

ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തില്‍, സുവിശേഷവത്കരണം ആരംഭിച്ചതുമുതൽ, ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിൽ തങ്ങൾ അനുഭവിച്ച വലിയ സന്തോഷം പ്രഘോഷിക്കാൻ ഏറെ പുണ്യാത്മാക്കൾ വന്നിട്ടുണ്ടെന്നും, വാഴ്ത്തപ്പെട്ട ജാചിന്തോ വേരയുടെ മാതൃക ഓര്‍ക്കേണ്ടതുണ്ടെന്നും പാപ്പ അനുസ്മരിച്ചു. വിശ്വാസത്തിന്റെ സ്ഥിരമായ സാക്ഷിയും, ദാനധർമ്മത്തിൽ ഉദാരതയുള്ളവനും, പ്രേഷിതദൗത്യത്തിനു പൂർണ്ണമായി സമർപ്പിച്ചവനുമായിരുന്നു വാഴ്ത്തപ്പെട്ട ജാചിന്തോ. വലിയ ദൂരങ്ങളും യാത്രയുടെ അപകടങ്ങളും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും അദ്ദേഹം കുതിരപ്പുറത്ത് രോഗികളെ സന്ദർശിക്കുവാൻ യാത്രചെയ്ത അനുഭവങ്ങളും പാപ്പ വിവരിച്ചു.

ഈ പുണ്യാത്മാക്കൾ സുവിശേഷത്തിന്റെ വിത്തുകൾ വിതച്ചതിന്റെ പാരമ്പര്യം ഇന്നും തുടരണം എന്നത് വിശ്വാസികളുടെ ചുമതലയാണ്. എന്നാൽ, നീതിയോടും സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി, നാം പ്രഘോഷിക്കുന്ന സന്ദേശം നമ്മുടേതല്ല. മറിച്ച് അത് കർത്താവിൽ നിന്ന് നമുക്ക് കളിമൺ പാത്രങ്ങളിൽ ലഭിച്ച നിധിയാണ്. ദൈവീക ദൗത്യത്തിൽ വിശ്വസ്തരായിരിക്കണമെന്നും പാപ്പ ഏവരെയും ആഹ്വാനം ചെയ്തു. വിശ്വാസം അതിന്റെ ഉത്ഭവം മുതൽ ഉറുഗ്വേ ജനതയുടെ ഭാഗമാണെന്നും, അത് സർഗ്ഗാത്മക ധൈര്യത്തോടെ ഭാവി തലമുറകൾക്ക് കൈമാറേണ്ടത് ആവശ്യമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനത്തിന് ഇന്ന് സമാപനമാകും.

Comments

leave a reply

Related News