Foto

എഫ്‌സിആർഎ ഭേദഗതി: ആശങ്ക പരിഹരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

എഫ്‌സിആർഎ നിയമത്തിലെ ഭേദഗതികളിലെ ആശങ്കകൾ പരിഹരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു. ഭേദഗതികളിലെ പലതും ഫണ്ടുകളിലെ സുതാര്യതയും ക്രമവത്കരണവും ലക്ഷ്യമിടുന്നതാണ് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. അത്തരം ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഭേദഗതികളിൽ കൂട്ടിച്ചേർത്തിട്ടുള്ള ചില മാനദണ്ഡങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഇപ്പോഴുള്ള ഭേദഗതികളിൽ കൂട്ടിച്ചേർത്തിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം, സ്ഥാപനമോ ഭാരവാഹികളോ നടത്തുന്ന മുഴുവൻ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾപോലും വാർഷിക റിട്ടേണിൽ അറിയിക്കണം എന്നു തുടങ്ങി, വകുപ്പുകളിൽ പലതും ജനാധിപത്യ വിരുദ്ധവും മൗലികാവകാശ ലംഘനങ്ങളും അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള പൗരരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്.

മതപരിവർത്തന ശ്രമങ്ങളെ തടയാനെന്ന് അവകാശപ്പെട്ടുള്ള ചില വകുപ്പുകൾ എളുപ്പത്തിൽ ദുരുപയോഗിക്കപ്പെടാവുന്നതും ഭരണഘടന ഉറപ്പു നല്‌കുന്ന മതസ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ട‌ിച്ചേക്കാവുന്നതുമാണ്. ഈ കാര്യങ്ങളിലുള്ള ആശങ്ക കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും വേണ മെന്ന് ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.

Comments

leave a reply

Related News