Foto

സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ് എം.എൽ.എ

സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം എന്ന് ചാലക്കുടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ടി ജെ സനീഷ് കുമാർ ജോസഫ് അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. തോമസ് മൂറിൻ്റെ തിരുനാൾ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻ്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ റവ. ഫാ. ആൻ്റു ആലപ്പാടൻ മുഖ്യാതിഥി ആയിരുന്നു. വി. തോമസ് മൂറിൻ്റെ മാതൃക അനുസരിച്ച് യുവാക്കൾ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. 

സമ്മേളനത്തിന് മുന്നോടിയായി ചാലക്കുടി നഗരമദ്ധ്യത്തിലൂടെ നടത്തപ്പെട്ട ഛായചിത്ര പ്രയാണ വാഹന റാലി ചാലക്കുടി ഫൊറോന വികാരി റവ. ഫാ. വർഗീസ് പാത്താടൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, സമിതി അംഗങ്ങളായ ധന്യ മോഹൻരാജ്, പ്രിൻസി പീറ്റർ, സാം സണ്ണി, ജെൻസൺ ആൽബി, ഉപദേശക സമിതി അംഗം ജെറി ജോമോൻ കാട്ടാളൻ, കെ.സി.വൈ.എം ഇരിഞ്ഞാലക്കുട രൂപത ചെയർമാൻ സിബിൻ പൗലോസ്, ഡയറക്ടർ ഫാ. അജോ പുളിക്കൻ, ആനിമേറ്റർ സി. ദിവ്യ, എന്നിവർ സംസാരിച്ചു.

Comments

leave a reply

Related News