കൊച്ചി: കെ സി ബി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ജൂബിലി ലോഗോസ് ക്വിസ് 2025 പ്രതിഭയെ തെരഞ്ഞെടുത്തു. നാലു ലക്ഷത്തി എഴുപത്തയായിരം പേർ പങ്കെടുത്ത പരീക്ഷയിൽ നിന്നും A,B,C,D,E,F കാറ്റഗറിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 6 പേരാണ് ഗ്രാന്റ് ഫിനാലയിൽ വന്നത് അതിൽ നിന്നാണ് പ്രതിഭയെ തെരഞ്ഞെടുത്തത്. എട്ടു ലെവലിലുള്ള ചോദ്യവലിയാണ് ഫൈനലിൽ ഉണ്ടായിരുന്നത്. ഫാ.മാർട്ടിൻ Odem ആയിരുന്നു ക്വിസ് മാസ്റ്റർ. അവാർഡു ദാന സമ്മേളനം കെ സി ബി സി ബൈബിൾ കമ്മീഷൻ മുൻചെയർമാനും കോതമംഗലം രൂപതയുടെ മുൻ അധ്യക്ഷനുമായ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. ലോഗോസ് ക്വിസിന്റെ ജൂബിലി വർഷംകൂടിയാണിതെന്ന് കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഫാ.ജോജ്ജു കോക്കാട്ട് പറഞ്ഞു. പി ഒ സി ഡയറക്ടർ റവ.ഫാ.തോമസ് തറയിൽ, വിവിധ കമ്മീഷൻ സെക്രട്ടറിമാർ, സന്യസ്തർ, വൈദികർ, വിവിധ രൂപതകളിൽ നിന്നുള്ള നിരവധിപേർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.








Comments