കോട്ടയം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് നവംബർ 15-ന് കാരിത്താസ് ഹോസ്പിറ്റലും കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരം വിജയകരമായി സമാപിച്ചു. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്ന ക്വിസ് മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 70 -ഓളം കോളേജുകളിൽ നിന്നായി 150 -ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. യൂണിവേഴ്സിറ്റി ഓഫ് കേരള, തിരുവനന്തപുരം ഒന്നാം സമ്മാന തുകയായ പതിനായിരം രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയപ്പോൾ സെൻറ് മേരിസ് കോളേജ്, സുൽത്താൻ ബത്തേരി, എംജി യൂണിവേഴ്സിറ്റി, കോട്ടയം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
സ്ട്രോക്ക് പരിചരണം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി പ്രശസ്ത ക്വിസ് മെന്റർ ശ്രീ സിദ്ധാർഥ് ആർ വൈലോപ്പിള്ളി നേതൃത്വം നൽകി. ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓഫ് അഡ്മിനിസ്‌ട്രേഷൻ റവ. ഫാ. ജിനു കാവിൽ സ്വാഗതപ്രസംഗം നടത്തി. ജോയിന്റ് ഡയറക്ടറായ റെവ. ഫാ. സ്റ്റീഫൻ തേവരപ്പറമ്പിൽ, പ്രൊഫ. സിസ്റ്റർ ലിസ്സി ജോൺ, വൈസ് പ്രിൻസിപ്പൽ, കാരിത്താസ് നഴ്സിംഗ് കോളജ്, കാരിത്താസ് ന്യൂറോ സയൻസ് കൺസൾട്ടന്റ്മാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.










Comments