കൊച്ചി: കെ സി ബി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ജൂബിലി ലോഗോസ് ക്വിസ് പരീഷയുടെ ഗ്രാന്റ് ഫിനാലെ ആരംഭിച്ചു. നാലു ലക്ഷത്തി എഴുപത്തയായിരം പേരിൽ നിന്നും A,B,C,D,E,F കാറ്റഗറിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 6 പേരാണ് ഗ്രാന്റ് ഫിനാലയ്ക്കുള്ളത്. ഫാ.മാർട്ടിൻ Odem ആണ് ക്വിസ് മാസ്റ്റർ. കെ സി ബി സി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി നടത്തി വരുന്ന മത്സരമാണിത്. കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല കേരളത്തിനു പുറത്തുനിന്നുള്ളവരും ഇതിൽ പങ്കെടുക്കുന്നുണ്ട്.ആറുപേരിൽ നിന്നും ഒരാളെയാണ് ലോഗോസ് പ്രതിഭയായി തെരഞ്ഞെടുക്കുന്നത്. വൈകിട്ടു നാലു മണിക്കു നടക്കുന്ന അവാർഡു ദാന ചടങ്ങ് ബിഷപ്പ് ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുമെന്ന് കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഫാ.ജോജ്ജു കോക്കാട്ട് അറിയിച്ചു.









Comments