കോട്ടയം : കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി റവ. ഫാ. ഷൈജു കല്ലുവെട്ടാംകുഴിയിൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. പരേത സ്മരണയോടെ റവ. ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ റവ. ഫാ. ബിബിന്‍ കണ്ടോത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്ന് ഇടവക ജനങ്ങൾ അണിയിച്ചൊരുക്കിയ കലാസന്ധ്യയുടെ ഉദ്ഘാടനം റവ. ഫാ. ബിബിന്‍ കണ്ടോത്ത് നിർവഹിച്ചു. ശനിയാഴ്ച വൈകുന്നേരം 5. 30 ന് റവ. ഫാ. സ്റ്റീഫന്‍ (സുനി) പടിഞ്ഞാറേക്കരയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലിയും റവ. ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ തിരുനാൾ സന്ദേശവും തുടർന്ന് തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഡോ. മാത്യു കുരിയത്തറയും നിർവഹിക്കും. ഞായറാഴ്ച രാവിലെ 9. 30 ന് റവ. ഫാ. എബിന്‍ ഇറപുറത്തിന്റെ മുഖ്യ കാർമ്മികത്വത്തിലുള്ള തിരുനാൾ റാസയിൽ റവ. ഫാ. ജോസ് മണയത്തറ OSH , റവ. ഫാ ലിവിന്‍ തെക്കേതുരുത്തുവേലില്‍, റവ. ഫാ ജെന്‍സണ്‍ കാരക്കാട്ടില്‍ എന്നിവർ സഹകാർമ്മികരും റവ. ഫാ. എബിന്‍ വട്ടക്കൊട്ടയില്‍ OSH തിരുനാൾ സന്ദേശവും നൽകുന്നതുമാണ്. തുടർന്ന് റവ. ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരിയുടെ കാർമ്മികത്വത്തിൽ തിരുനാൾ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഫാ. അബ്രാഹം പറമ്പേട്ടും നിർവഹിക്കും.
തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഫാ. ഷൈജു കല്ലുവെട്ടാംകുഴിയിൽ, കൈക്കാരന്മാരായ ജിജു ആലപ്പാട്ട്, ജോസഫ് കൊച്ചുപാലത്താനത്ത് , ജനറൽ കൺവീനർ ബിബു പൂവപ്പള്ളിമഠത്തിൽ, അക്കൗണ്ടന്റ് ജോയി ആലപ്പാട്ട്, ദൈവാലയ ശുശ്രൂഷി ഷിബു വെട്ടുകുഴിയിൽ എന്നിവർ നേതൃത്വം നൽകും.









Comments