A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും സമത്വവും തുല്യതയും ഉറപ്പുവരുത്തണം - മന്ത്രി വി.എന്‍ വാസവന്‍

 

* കെ.എസ്.എസ്.എസ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം:  സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും സമത്വവും തുല്യതയും ഉറപ്പുവരുത്തണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രിവി.എന്‍. വാസവന്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന സംസ്‌ക്കാരമാണ് നാം പിന്തുടരുന്നതെന്നും സ്ത്രീ സുരക്ഷയോടൊപ്പം സ്ത്രീകളുടെ ഉന്നമനവും ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ സാധിച്ചുവെന്നും സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണത്തിന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എല്ലാ കാലഘട്ടത്തിലും വലിയ നേതൃത്വമാണ് നല്‍കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വ്യക്തി കുടുംബ സാമൂഹ ജീവിതത്തില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്തുവാന്‍ സ്ത്രീ സമൂഹത്തിന് സാധിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പിന്നോക്കാവസ്ഥയിലുള്ളവരെ പരിഗണിച്ചുകൊണ്ടുള്ള വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിഷാ ജോസ് കെ. മാണി വനിതാദിന സന്ദേശം നല്‍കി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സവിതാ ജോമോന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീനാ സിറിയക്ക്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേരി ഫീലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തോടനുബന്ധിച്ച് ആതുര ശുശ്രൂഷാ, ഭിന്നശേഷി ക്ഷേമം, സ്ത്രീ ശാക്തീകരണം, കൃഷി, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, നാളികേര വികസനം, നിയമ അവബോധം, സ്വയം തൊഴില്‍ സംരംഭകത്വം, യുവജന ക്ഷേമം തുടങ്ങിയ പ്രവര്‍ത്തനമേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആതുര ശുശ്രൂഷാ രംഗത്തെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ജേതാവ് രവ്യ സി.ആര്‍, സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ മികച്ച സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ് നിഷ ബെന്നി കാവനാല്‍ പുറപ്പുഴ, ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനുപമ എസ്.ജെ.സി, സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിലെ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച അങ്കണ്‍വാടിയായി തെരഞ്ഞെടുക്കപ്പെട്ട കൈപ്പുഴ ശ്രീദീപം അങ്കണ്‍വാടി അധ്യാപികയായ മായ കെ.എം, കോട്ടയം സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി വി.ബി, പിറവം സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫോന്‍സി എസ്.വി.എം, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, കെ.എസ്.എസ്.എസ്  ഗ്രാമതല അനിമേറ്റര്‍ ചിന്നമ്മ രാജന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്, സുനിത പി.വി പുത്തന്‍കാലായില്‍ കല്ലറ, സുശീല കുരുവിള അഴിക്കകത്ത് എസ്.എച്ച് മൗണ്ട്, റ്റി.കെ രമാദേവി പുത്തന്‍പറമ്പില്‍ കുമാരനല്ലൂര്‍, പ്രവീണ കെ.പി പുതുപ്പറമ്പില്‍ കുഴിമറ്റം, മഞ്ജു സുരേഷ് ഉഴവൂര്‍ എന്നിവരെയാണ് ആദരിച്ചത്. കൂടാതെ വനിതകള്‍ക്കായി നടപ്പിലാക്കുന്ന തയ്യല്‍മിത്രാ പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച് വനിതകള്‍ക്കായി സംഘടിപ്പിച്ച സ്‌കൂട്ടര്‍ സ്ലോ റേസ്് മത്സരത്തില്‍ കൈപ്പുഴ മേഖലയിലെ ജെനി ജിജോ, മലങ്കര മേഖലയിലെ സിന്ധു മനോരജ്ഞന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘങ്ങളില്‍ നിന്നായിയുള്ള വനിതാ പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു. 

Comments

leave a reply

Related News