Foto

കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം ഇന്ന് ചൈതന്യയിൽ

 

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്  കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിൽ രാവിലെ 10 മണിക്കാണ് അനുമോദനയോഗം സംഘടിപ്പിക്കുന്നത്. യോഗത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ജനപ്രതിനിധികളെ ആദരിക്കും. അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ പങ്കെടുക്കും. അതിരൂപതാംഗങ്ങളായ 81 പേരാണ് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്തു പ്രസിഡന്റ്, പഞ്ചായത്തു പ്രസിഡന്റ് തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.  യോഗത്തിൽ കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.  കോട്ടയം അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ കൃതജ്ഞത അർപ്പിക്കും. കെ. സ്മാർട്ട് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണും ഞീഴൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ പ്രതീഷ്‌മോൻ ജോയി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പർമാരുടെ ഉത്തരവാദിത്വങ്ങളും കടമകളും പ്രവർത്തനമേഖലകളും സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസ്സ് നയിക്കും. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, പ്രിസ്ബിറ്ററൽ കൗൺസിൽ, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്. ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് അനുമോദനയോഗം ക്രമീകരിച്ചിരിക്കുന്നത്.  

Comments

leave a reply

Related News