വിശുദ്ധ പത്താം പിയൂസ് മാർപ്പാപ്പ 1925-ൽ ആരംഭിച്ച ക്രിസ്തുരാജന്റെ തിരുനാൾ നൂറാം വർഷത്തിലെത്തുന്ന സാഹചര്യത്തിൽ കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ക്രിസ്തുരാജന്റെ രാജത്വതിരുനാൾ നവംബർ 21, 22, 23 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് 21 വെള്ളിയാഴ്ച വൈകുന്നേരം 5.45 ന് വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ കൊടിയേറ്റുന്നതോടെ തുടക്കം കുറിക്കും. തുടർന്ന് ഇരവിപേരൂർ പള്ളി വികാരി ഫാ. അങ്കിത് തച്ചാറയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ഷാനി വലിയപുത്തൻപുരയിൽ ക്രിസ്തുരാജന്റെ നൊവേനയ്ക്ക് നേതൃത്വം നല്കും.
22 ന് രാവിലെ 6.30 നുളള വിശുദ്ധ കുർബാനയെ തുടർന്ന് ദിവ്യകാരുണ്യ ആരാധന സമാരംഭിക്കും. അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. അബ്രാഹം പറമ്പേട്ട് മുഖ്യകാർമ്മികനായിരിക്കും. വൈകുന്നേരം 3.15 ന് ക്രിസ്തുരാജന്റെ നൊവേനയും ദിവ്യകാരുണ്യപ്രദക്ഷീണവും ആരാധനാ സമാപനവും ആശീർവാദവും അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിലിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടും. വൈകുന്നേരം 6.30 ന് കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ കലാസന്ധ്യയും ഉണ്ടായിരിക്കും. നവംബർ 23 ഞായറാഴ്ച രാവിലെ 9.30 ന് ചേർപ്പുങ്കൽ സമരിറ്റൻ റിസോഴ്‌സ് സെന്റർ ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ റാസ കുർബാന അർപ്പിക്കും. ഫാ. റെന്നി കട്ടേൽ, ഫാ. തോമസ് താഴത്തുവെട്ടത്ത്, ഫാ. ജസ്റ്റിൻ പെരുമ്പളത്തുശ്ശേരിൽ, ഫാ. റെജി പുല്ലുവട്ടത്ത് എന്നിവർ സഹകാർമ്മികരായിരിക്കും. മലങ്കര ഫൊറോന വികാരി ഫാ. റെന്നി കട്ടേൽ തിരുനാൾ സന്ദേശം നല്കും. തിരുനാൾ പ്രദക്ഷിണത്തെത്തുടർന്ന് 12.15 ന് ഇടയ്ക്കാട് ഫൊറോന വികാരി ഫാ. സൈമൺ പുല്ലാട്ട് വിശുദ്ധ കുർബാനയുടെ ആശീർവാദം നടത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾ സമാപിക്കുമെന്ന് വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ അറിയിച്ചു.
ഫാ. തോമസ് ആദോപ്പിള്ളിൽ
വികാരി











Comments