Foto

കത്തോലിക്കാ കോൺഗ്രസ്സ് കർഷക വഞ്ചനാ ദിനം ആചരിച്ചു.

കടുത്തുരുത്തി : കീഴൂർ സെന്റ് മേരീസ്‌ മൗണ്ട് ദേവാലയത്തിൽ മേഖല പ്രസിഡന്റ്‌ ശ്രീ രാജേഷ് കോട്ടായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മേഖല ജനറൽ സെക്രട്ടറി ജോർജ് തോമസ്സ് മങ്കുഴിക്കരി സ്വാഗതം ആശംസിച്ചു.വികാരി ഫാ.ജോസഫ് വയലിൽ യോഗം ഉദ്ഘാടനം ചെയ്തു.കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുവാനും വന്യ മൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും കർഷകരുടെ ദുരിത പൂർണമായ അവസ്ഥക്കു താമസം വിനാ പരിഹാരം ഉണ്ടാകുന്നതിനു സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നിയമ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. കത്തോലിക്ക കോൺഗ്രസ്സ് പാലാ രൂപത വൈസ് പ്രസിഡന്റ്‌ ശ്രീ CM ജോർജ് മുഖ്യ പ്രഭാഷണം നടത്തി രൂപത പ്രതിനിധി സലിൻ കൊല്ലംകുഴി കോതനല്ലൂർ ഫൊറോന പ്രസിഡന്റ്‌ ശ്രീ ജോസഫ് ചീനൊത്തുപറമ്പിൽ,വർഗീസ് വേഴപറമ്പിൽ,സിബി പൊതിപറമ്പിൽ,രാജു കുന്നേൽ,സുനിൽ പാലക്കാത്തടം,ജെറി പനക്കൽ,മനോജ്‌ കടവന്റെകാല,ജോസഫ് പെരുമറ്റം എന്നിവർ സംസാരിച്ചു.

Comments

leave a reply

Related News