Foto

അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂംങ്കുഴി പിതാവിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സംഘം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കൊച്ചി: സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മകുശലതയും പിതാവിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിലെ മൂന്ന് രൂപതകളിലെ നിസ്വാര്‍ത്ഥമായ ഇടയധര്‍മ്മത്തിലൂടെയും  ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന് ആറ് വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോള സഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും പിതാവ് സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു. എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ വാത്സല്യമുള്ള ഇടയന്‍ എന്ന വിശേഷണം പിതാവിന്റെ വിശുദ്ധ വ്യക്തിത്വത്തിനും ക്രിസ്തു സാക്ഷ്യത്തിനുമുള്ള ആദരവാണ് എന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുസ്മരിച്ചു. തൃശ്ശൂര്‍ അതിരൂപത, മാനന്തവാടി, താമരശ്ശേരി എന്നീ രൂപതകളുടെയും, ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും ദുഃഖത്തില്‍ കെസിബിസി പങ്കുചേരുകയും പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നു.


ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്,
കെ.സി.ബി.സി./ ഡയറക്ടര്‍, പി.ഒ.സി.

Comments

leave a reply

Related News