കോട്ടയം : അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി സെൻസ് ഇന്റർനാഷണൽ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്‌പെഷ്യൽ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവ്വഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ പ്രോഗ്രാം ഓഫീസർ ഷൈല തോമസ് എന്നിവർ പ്രസംഗിച്ചു. അന്ധബധിര വ്യക്തികൾ നേരിടുന്ന പ്രയാസങ്ങൾ, അവകാശ സംരക്ഷണം, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിക്ക് സ്‌പെഷ്യൽ എജ്യുക്കേറ്റേഴ്‌സായ സിസ്റ്റർ അജോ ഡി.സി.പി.ബി, പ്രിതി പ്രതാപൻ, ഗോവിന്ദ് ജി.കെ. എന്നിവർ നേതൃത്വം നൽകി. കോട്ടയം ജില്ലയിലെ വൈക്കം, കുറവിലങ്ങാട്, കോട്ടയം, പാല, ഈരാറ്റുപേട്ട, കൊഴുവനാൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ വിആർസികളിൽ നിന്നുള്ള സ്‌പെഷ്യൽ എജ്യുക്കേറ്റേഴ്‌സ് ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.
ഫോട്ടോ : കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സമഗ്ര ശിക്ഷ കേരള സ്‌പെഷ്യൽ എജ്യുക്കേറ്റേഴ്‌സിനായി തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവ്വഹിക്കുന്നു. (ഇടത്തുനിന്ന്) രാഖി രാജൻ, ലൗലി ജോർജ്ജ്, ഫാ. സുനിൽ പെരുമാനൂർ, ഗോവിന്ദ് ജി.കെ, പ്രീതി പ്രതാപൻ, മായകുമാരി യു. എന്നിവർ സമീപം.
ഫാ. സുനിൽ പെരുമാനൂർ
എക്‌സിക്യൂട്ട് ഡയറക്ടർ
 
        









Comments