കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 36-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് തുടക്കമായി. 19ന് വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതാദ്ധ്യക്ഷനും കെ സി ബി സി മീഡിയ കമ്മീഷൻ വൈസ് ചെയർമാനുമായ ആർച്ചുബിഷപ്പ് റൈറ്റ് റവ.ഡോ.ജോസഫ് കളത്തിപറമ്പിൽ നാടകോത്സവം ഉദ്ഘാടനം ചെയ്‌തു, പി ഓ സി ഡയറക്ടറും കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറിയുമായ റവ.ഫാ.തോമസ് തറയിൽ അധ്യക്ഷത വഹിച്ചു സംവിധായകനും തിരകഥാകൃതുമായ ജിസ് ജോയ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തെ തുടർന്ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാർത്ത എന്ന നാടകം ഉണ്ടായിരുന്നു.
നാളെ വൈകിട്ട് 6 ന് തിരുവനന്തപുരം നവോദയയുടെ നാടകം 'സുകുമാരി '. നാടകോത്സവം സെപ്‌തംബർ 19 വെള്ളിയാഴ്‌ച മുതൽ 28 ഞായറാഴ്‌ച വരെയാണ്. എല്ലാ ദിവസവും വൈകിട്ട് 6 ന് നാടകം ആരംഭിക്കുന്നു.
പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ 8281054656, 9633249382
ഫോട്ടോ അടിക്കുറിപ്പ്:- കെ സി ബി സി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 36-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയ്ക്ക് തുടക്കംക്കുറിച്ച്കൊണ്ട് ജിസ് ജോയ് തിരി തെളിയിക്കുന്നു. ആർച്ചുബിഷപ്പ് റൈറ്റ് റവ.ഡോ.ജോസഫ് കളത്തിപറമ്പിൽ, റവ.ഫാ.തോമസ് തറയിൽ , ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, ശ്രീ. ജെയിംസ് തുടങ്ങിയവർ സമീപം
ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ,
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ.
Comments