Foto

പിഒസിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

കൊച്ചി : ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് കെസിബിസി യുവജനകമ്മീഷന്‍ ചെയര്‍മാനും തിരുവനന്തപുരം അതിരൂപത സഹായമെത്രാനുമായ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആര്‍ പിഒസി കോമ്പൗണ്ടില്‍ മരം നട്ടു കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, ഫാ. ജേക്കബ് പ്രസാദ്, ഫാ. ടോണി കോഴിമണ്ണില്‍, ഫാ. മാര്‍ട്ടിന്‍ തട്ടില്‍, ഫാ. ഡിറ്റോ കൂളാ എന്നിവരും പിഒസി സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.

ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.

Foto

Comments

leave a reply

Related News