ആരോഗ്യ മേഖലയിൽ അധികം വാഴ്ത്തപ്പെടാതെ പോകുന്ന കരുതലിന്റെയും ജാഗ്രതയുടെയും നല്ല മാലാഖമാരെ ഓർക്കുവാനും അവരുടെ സ്നേഹ ശുശ്രൂഷകളെ അംഗീകരിക്കാനും ഉള്ള ദിനം. ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വങ്ങളും ഓർമിപ്പിക്കുക, അതിനുള്ള പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് എല്ലാവർഷവും സെപ്റ്റംബർ 25-ന് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്.
മരുന്നു വിതരണം ചെയ്യുന്നവർ ജീവന്റെ സംരക്ഷണത്തിനും നിലനിൽപ്പിനും വേണ്ടിയാണ് അത് ചെയ്യുന്നത്. ഈ അർഥത്തിൽ ജീവന്റെ വിതരണക്കാരായി അവർ മാറുന്നു. അതിനാൽ എല്ലാ ഫാർമസിസ്റ്റുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ










Comments