കാക്കനാട്: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻറെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ ഇന്നു ആരംഭിക്കും. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ സിനഡു സമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡു പിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔദ്യോഗികമായി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിനഡുസമ്മേളനം ഓഗസ്റ്റ് 28 ന് സമാപിക്കും. സിനഡിൽ പങ്കെടുക്കുന്ന എല്ലാ പിതാക്കന്മാർക്കുംവേണ്ടി സഭാംഗങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് അഭ്യർത്ഥിച്ചു.










Comments