കൊച്ചി: സിഎംഐ സഭയുടെ നേതൃത്വത്തിൽ കാക്കനാട് പ്രയർ ജനറൽസ് ഹൗസിൽ നടന്ന ദ്വിദിന ദേശീയ മാധ്യമ സമ്മേളനം സമാപിച്ചു.
ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. മാധ്യമ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ സിഎംഐ സഭാംഗങ്ങളായ ഫാ. ഈപ്പൻ ഏർത്തയിൽ, ഫാ. ജെയിംസ് എം എൽ, ഫാ. തോമസ് ചക്കാലമറ്റത്തിൽ, ഫാ. ആന്റണി ഉരുളിയാനിക്കൽ ഫാ. തോമസ് മുട്ടിക്കൽ എന്നിവരെ ആദരിച്ചു. സിഎംഐ സഭ മാധ്യമ ശുശ്രൂഷ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി കർമപദ്ധതികളുടെ രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിച്ചു.
‘ക്രിസ്തുവിനെ പ്രഘോഷിക്കുക, ലോകത്തെ രൂപാന്തരപ്പെടുത്തുക’ എന്ന പ്രമേയത്തിലൂന്നിയായിരുന്നു സമ്മേളനം. ‘എ.ഐയും മാധ്യമങ്ങളും: സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തലും ധാർമ്മികത ഉയർത്തിപ്പിടിക്കലും’ എന്ന സെഷനിൽ തേവര സേക്രഡ് ഹാർട്ട് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഫാ. സാബു കുമ്പുക്കൽ വിഷയാവതരണം നടത്തി. തുടർന്ന് മാധ്യമരംഗത്തെ വ്യക്തിഗത സംരംഭങ്ങളെയും സ്ഥാപന മാതൃകകളെയും കുറിച്ചുള്ള സംവാദങ്ങൾ നടന്നു.
ഉച്ചയ്ക്ക് ശേഷം ‘സി.എം.ഐ മാധ്യമ ശുശ്രൂഷ: ഭാവിയെ രൂപപ്പെടുത്തുന്ന സ്വത്വവും വൈവിധ്യവും’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. തൃശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബെന്നി ബെനഡിക്ട് ചിറമ്മൽ മോഡറേറ്ററായിരുന്നു. ഫാ. ജോസഫ് വർഗീസ് കുരീത്തറ (കർമ്മലകുസുമം), ഫാ. അനിൽ ഫിലിപ്പ് (ചാവറ ഫിലിം സ്കൂൾ, കൊച്ചി), ഫാ. റോബി കണ്ണഞ്ചിറ (ചാവറ കൾച്ചറൽ സെന്റർ, ന്യൂഡൽഹി), ഫാ. സുനിൽ ജോസ് കിഴക്കയിൽ (ദേവഗിരി, കോഴിക്കോട്), ഫാ. ജോൺസൺ പാലപ്പള്ളി (പോസിറ്റീവ് സ്ട്രോക്ക്, മൂവാറ്റുപുഴ), ഫാ. ജോൺ കരോൾ ജോസ് (ഹാർട്ട് വൈബ്സ് മീഡിയ, കൊച്ചി) എന്നിവർ വിവിധ മാധ്യമ മേഖലകളെക്കുറിച്ച് സംസാരിച്ചു.
മാധ്യമ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ സിഎംഐ സഭാംഗങ്ങളായ ഫാ. ഈപ്പൻ ഏർത്തയിൽ, ഫാ. ജെയിംസ് എം എൽ, ഫാ. തോമസ് ചക്കാലമറ്റത്തിൽ, ഫാ. ആന്റണി ഉരുളിയാനിക്കൽ ഫാ. തോമസ് മുട്ടിക്കൽ എന്നിവരെ ആദരിച്ചു.










Comments