Foto

സിഎംഐ മീഡിയപുരസ്‌കാരം പ്രഖ്യാപിച്ചു

ൊച്ചി: സിഎംഐ സഭയുടെ ഇയര്‍ ഓഫ് മീഡിയ 2026 ആചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം.

സിനിമാ സംവിധാനം, തിരക്കഥ എന്നീ മേഖലകളിലെ സര്‍ഗാത്മകതയും പ്രഫഷണല്‍ മികവും പരിഗണിച്ചു സംവിധായകന്‍ ലിയോ തദ്ദേവൂസ്, സംഗീത സംവിധാനരംഗത്തെ മികച്ച സംഭാവനകള്‍ക്ക് അല്‍ഫോന്‍സ് ജോസഫ്, സാമൂഹിക പ്രതിബദ്ധതയുള്ള ധീരമായ പത്രപ്രവര്‍ത്തനത്തിനും എഴുത്തിനും ആന്റോ അക്കര എന്നിവര്‍ക്കാണു പുരസ്‌കാരം.

ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ കാക്കനാട് സിഎംഐ ജനറലേറ്റില്‍ നടക്കുന്ന നാഷണല്‍ മീഡിയ കോണ്‍ ക്ലേവില്‍ മന്ത്രി റോജി എം. ജോണ്‍ സമ്മാനിക്കും.

വരുംതലമുറകളെ സ്വാധീനിച്ച പ്രതിഭകള്‍ക്കുള്ള ആദരവായാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതെന്ന് സിഎംഐ സഭയുടെ വിദ്യാഭ്യാസ, മാധ്യമ വിഭാഗം കൗണ്‍സിലര്‍ ഫാ. ബിനോയ് ഇലവുങ്കല്‍ പറഞ്ഞു.

Comments

leave a reply

Related News