Foto

ലെയോ പാപ്പയുടെ പേരിലുള്ള പ്രഥമ വില്ലനോവ പുരസ്‌കാരം വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ മുൻ അധ്യക്ഷന്

വില്ലനോവ സർവകലാശാലയിലെ പൂർവ്വവിദ്യാർത്ഥി കൂടിയായിരുന്ന ലെയോ പതിനാലാമൻ പാപ്പായുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന "പോപ്പ് ലിയോ സുസ്ഥിരതാ മെഡൽ" സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ മുൻ അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണിക്ക്. 

 

 മനുഷ്യാന്തസ്സിനും സാമൂഹിക നീതിക്കും കുടിയേറ്റക്കാർക്കും സൃഷ്ടിയുടെ സംരക്ഷണത്തിനുമായി അഞ്ചു പതിറ്റാണ്ടിലേറെയായി കർദ്ദിനാൾ ചേർണി നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ്, പൂർവ്വവിദ്യാർത്ഥിയായിരുന്ന ലെയോ പതിനാലാമൻ പാപ്പായുടെ പേരിൽ ഏർപ്പെടുത്തിയ, ഈ സമ്മാനത്തിന്റെ ആദ്യ ജേതാവായി വില്ലനോവ സർവകലാശാല കർദ്ദിനാൾ മൈക്കിൾ ചേർണിയെ തിരഞ്ഞെടുത്തത്.

 

പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളിൽ പിന്നോട്ട് പോകരുതെന്നും, പരിസ്ഥിതി നാശത്തിൽനിന്ന് മാനവരാശിയെയും ഭൂമിയെയും സംരക്ഷിക്കുന്നതിന് ഉതകുന്ന പ്രവർത്തനശൈലികൾ സ്വീകരിക്കണമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. 

 

Comments

leave a reply

Related News