Foto

36-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 19 മുതൽ 28 വരെ

കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 36-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2025 സെപ്റ്റംബർ 19 മുതൽ 28 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും. സെപ്റ്റംബർ 19, വൈകിട്ട് 5.30 ന് നാടകമേളയുടെ ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ആദ്യ മത്സര നാടകമായ അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'വാർത്ത' എന്ന നാടകം അവതരിപ്പിക്കുന്നു.
സെപ്തംബർ 20 ശനിയാഴ്‌ച വൈകിട്ട് 6ന് തിരുവനന്തപുരം നവോദയ - 'സുകുമാരി
സെപ്തംബർ 21 ഞായറാഴ്‌ച വൈകിട്ട് 6ന് കോഴിക്കോട് സങ്കീർത്തന - 'കാലം പറക്ക്ണ്' 
സെപ്തംബർ 22 തിങ്കളാഴ്‌ച വൈകിട്ട് 6ന് കൊല്ലം അനശ്വര -'ആകാശത്തൊരു കടൽ' 
സെപ്തംബർ 23 ചൊവ്വാഴ്‌ച വൈകിട്ട് 6ന് തൃശൂർ സദ്‌ഗമയ - 'സൈറൺ' 
സെപ്തംബർ 24 ബുധനാഴ്‌ച വൈകിട്ട് 6ന് തിരുവനന്തപുരം അമ്മ തിയറ്റർ -'ഭഗത് സിംഗ് ' 
സെപ്തംബർ 25 വ്യാഴാഴ്‌ച വൈകിട്ട് 6ന് തിരുവനന്തപുരം നടനകല - ' നിറം' 
സെപ്തംബർ 26 വെള്ളിയാഴ്‌ച വൈകിട്ട് 6ന് കാഞ്ഞിരിപ്പിള്ളി അമല - `ഒറ്റ‘ 
സെപ്തംബർ 27 ശനിയാഴ്‌ച വൈകിട്ട് 6ന് വള്ളുവനാട് ബ്രഹ്‌മ - 'പകലിൽ മറഞ്ഞിരുന്നൊരാൾ '
സെപ്തംബർ 28 ഞായറാഴ്‌ച വൈകിട്ട് 5.30 ന് സമാപന സമ്മേളനവും സമ്മാനദാനവും തുടർന്ന് പ്രദർശന നാടകം തിരുവനന്തപുരം സംഘകേളിയുടെ - ' ലക്ഷ്മണരേഖ ', എന്നിവയാണ് ഈ വർഷത്തെ നാടകങ്ങൾ. 
പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ 8281054656, 9633249382 

ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ.
ഫോൺ : 944602440

Comments

leave a reply

Related News