Foto

സോഷ്യൽ വർക്ക്‌ പ്രൊഫഷണൽസിന് പ്രൊഫഷണൽ കൗൺസിൽ രൂപീകരണം അനിവാര്യം - ഡോ. ചെറിയാൻ പി കുര്യൻ

സോഷ്യൽ വർക്ക്‌ പ്രൊഫഷണൽസിന് ദേശീയ തലത്തിൽ പ്രൊഫഷണൽ കൗൺസിൽ രൂപീകരണം അനിവാര്യമാണെന്ന് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ചെറിയാൻ പി കുര്യൻ പറഞ്ഞു. ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിന് സമീപം സിറിൽസ് ടവറിലുള്ള ക്യാപ്‌സ് സംസ്ഥാന ഓഫീസിൽ നടന്ന ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണത്തിന്റെ കോട്ടയം ജില്ലാതല പ്രവർത്തനങ്ങളുടെയും ക്യാപ്‌സ് കോട്ടയം ചാപ്റ്റർ വാർഷിക പൊതുയോഗത്തിന്റെയും ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ചാപ്റ്റർ പ്രസിഡന്റ്‌ സജോ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് മുഖ്യ സന്ദേശം നൽകി. തുടർന്ന് നടന്ന കോട്ടയം ചാപ്റ്റർ വാർഷിക പൊതുയോഗത്തിൽ 2025 - 26 പ്രാർത്തന വർഷത്തേക്ക് ഭാരവാഹികളായി പ്രസിഡൻറ് സജോ ജോയി, സെക്രട്ടറി ഡോ.എലിസബത്ത് അലക്സാണ്ടർ,സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, ട്രഷറർ സിജു തോമസ് പ്രസിഡന്മാർ സി.ശാലിനി സിഎംസി. ,അനൂപ് പി.ജെ. ജോയിൻ്റ് സെക്രട്ടറിമാർ പ്രശാന്ത് എസ്, ഡോ. ജോളി കെ ജെയിംസ് എന്നിവരെയും തിരഞ്ഞെടുത്തു.

ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
മീഡിയ & പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ, ക്യാപ്‌സ്

Comments

leave a reply

Related News