Foto

ഭിന്നശേഷിക്കാർക്ക് ആദരവൊരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായവർക്ക് ആദരവ് നൽകി. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ രൂപീകൃതമായിരിക്കുന്ന ഭിന്നശേഷിക്കാരുടെ സ്വാശ്രയ സംഘത്തിൽ പ്രവർത്തിക്കുന്ന മാതൃക സ്വാശ്രയ സംഘ പ്രവർത്തകർക്കാണ് ആദരവ് നൽകിയത്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടു പോയേക്കാവുന്ന ഒരു പറ്റം ജനങ്ങളെ കൈ പിടിച്ചുയർത്തി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കു കൊണ്ടുവരുകയും അതോടൊപ്പം അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരെ സമൂഹത്തോടൊപ്പം അധിവസിപ്പിക്കുക എന്നതുമാണ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരിയാപുരം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ജിൻസി ജോയി ഉദ്‌ഘാടനം നിർവഹിച്ചു. . ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആലിസ് വർഗ്ഗീസ് ആദരവ് നൽകി. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ -ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രഹാം, അനിമേറ്റർ സിനി സജി, മോളി ജോണി, ജസ്റ്റിൻ നന്ദിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. മാസത്തിൽ ഒരുതവണ അവരെ ഒരുമിച്ചു ചേർത്ത് അനിമേറ്റർമാരുടെ നേതൃത്വത്തിൽ അവർക്കു വേണ്ടുന്ന പരിശീലനങ്ങൾ, വിദ്യാർത്ഥികൾക്ക് പഠന സഹായം എന്നിവ നൽകുന്നതോടൊപ്പം വീടുകളിൽ എത്തി ഫിസിയോ തെറാപ്പി പോലുള്ള ചികിത്സയും നൽകി വരുന്നതായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻറ്  സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്ക് നൽകിയ  ആദരിക്കൽ ചടങ്ങിന്റെ ഉദ്‌ഘാടനം   ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആലിസ് വർഗ്ഗീസ് നിർവഹിക്കുന്നു.

Comments

leave a reply

Related News