കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം ഒരുക്കുന്നു. വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതി എന്ന പേരിൽ വി. പി. മേരി വെളിഞ്ചായിൽ എൻഡോവ്മെന്റ് പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. പ്ലസ് ടു വിന് ശേഷം ഉപരിപഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളുള്ള ജി ഡി എസ് സംഘാംഗങ്ങളായ മാതാപിതാക്കളുടെ സാമ്പത്തിക ഭാരം കുറക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിച്ചു. ഗ്രീൻവലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫാ. ഷാജു ചാമപ്പാറ, ഫാ. സൈജു പുത്തൻപറമ്പിൽ, ഫാ. ഷിജു അവണ്ണൂർ, ഫാ. ഷെറിൻ കുരിക്കലേട്ട്, ഫാ. ദീപു ഇറപുറത്ത്, സിസ്റ്റർ ജിജി വെളിഞ്ചായിൽ, സിസ്റ്റർ ലിനറ്റ് എസ് വി എം, ഡോക്ടർ മാത്യു പുള്ളോലിൽ, ഷാജി കണ്ടച്ചാൻകുന്നേൽ, ജി ഡി എസ് പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലുള്ള സ്വാശ്രയ സംഘ പ്രവർത്തകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം ഒരുക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിക്കുന്നു.



.png)







Comments