കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവ കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പ്രവർത്തന ഗ്രാമങ്ങളിൽ കുറഞ്ഞ നിരക്കിൽ ജൈവ വളങ്ങൾ എത്തിച്ചു നൽകി. കാർഷിക മേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉല്പാദന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ വളങ്ങൾ കർഷകരിലെത്തിച്ചു നൽകുന്നത്. സാമ്പത്തിക സഹായവും വായ്പ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് കർഷകോപകാരപ്രദമായ ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ - ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, അനിമേറ്റർ മിനി ജോണി, കുഞ്ഞ് നായാട്ടുപാറ, എന്നിവർ പങ്കെടുത്തു. പതിനാലു പഞ്ചായത്തുകളിൽ ആയി 230 ഓളം കർഷകർക്ക് പ്രയോജനം ലഭിച്ചതായി സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു.
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പ്രവർത്തന ഗ്രാമങ്ങളിൽ ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിക്കുന്നു.
Comments